1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Virat Kohli Continues form out

' കോലി ഉടന്‍ റണ്‍സ് അടിച്ചുകൂട്ടുമെന്ന് എനിക്ക് തോന്നുന്നില്ല '

Virat Kohli
ഫോംഔട്ടില്‍ തുടരുന്ന വിരാട് കോലി ഉടന്‍ മികച്ച ഫോമിലേക്ക് തിരിച്ചെത്തുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഐപിഎല്‍ സീസണില്‍ മുഴുവന്‍ കോലി ഫോംഔട്ടില്‍ തുടരാനാണ് സാധ്യതയെന്ന് ആകാശ് ചോപ്ര പറഞ്ഞു. 
 
' കോലി റണ്‍സ് നേടുന്നില്ല, ഇപ്പോള്‍ അദ്ദേഹം ബാറ്റ് ചെയ്യുന്ന രീതി കാണുമ്പോള്‍ ഉടനൊന്നും ഒരുപാട് റണ്‍സ് നേടുന്ന ഇന്നിങ്‌സ് കാണാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ഇപ്പോള്‍ പന്തും ബാറ്റുമായി കണക്ഷന്‍ കുറവാണ്. വളരെ പതുക്കെ മാത്രമേ ഇത് തിരുത്തപ്പെടൂ. ശ്രദ്ധയോടെ കളിക്കണോ ആക്രമിച്ച് കളിക്കണോ എന്ന കാര്യത്തില്‍ അദ്ദേഹത്തിനു തന്നെ ആശയക്കുഴപ്പമുണ്ട്. ഈ സീസണ്‍ മുഴുവന്‍ ചിലപ്പോള്‍ കോലി സമാന അവസ്ഥയില്‍ തുടര്‍ന്നേക്കും,' ആകാശ് ചോപ്ര പറഞ്ഞു. 
 
അടുത്ത ലേഖനം
മിന്നി കോലി; തുടര്‍ച്ചയായ ഗോള്‍ഡന്‍ ഡക്കിന് പിന്നാലെ റണ്‍മെഷീന് അര്‍ധ സെഞ്ചുറി