അനുബന്ധ വാര്‍ത്തകള്‍
- IPL 2024 Individual Award Winners: റണ്‍വേട്ടയില്‍ കോലി തന്നെ ഒന്നാമന്; ഐപിഎല്‍ വ്യക്തിഗത പുരസ്കാരങ്ങള്‍ ആര്‍ക്കൊക്കെ?
- Gautam Gambhir: ഗൗതി തിരിച്ചെത്തി കൊല്‍ക്കത്തയ്ക്ക് ഐപിഎല്‍ കിരീടവും !
- Sanju Samson: കപ്പില്ലെങ്കിലെന്ത് നിരാശപ്പെടേണ്ട, ഐപിഎൽ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ ആദ്യ അഞ്ചിൽ സഞ്ജുവും
- Kolkata Knight Riders: ഒറ്റയാള്‍ പ്രകടനങ്ങളില്ല, കൊല്‍ക്കത്ത കപ്പെടുക്കുന്നത് ടീം വര്‍ക്കിന്റെ മികവില്‍, മറ്റ് ടീമുകള്‍ കണ്ടുപഠിക്കണം
- IPL Finals 2024: സ്റ്റാര്‍ക്കിന്റെ സ്പാര്‍ക്ക്, വെങ്കിടേഷിന്റെ അയ്യര്‍ കളി, ഹൈദരാബാദിനെ തകര്‍ത്ത് കൊല്‍ക്കത്തയ്ക്ക് മൂന്നാം ഐപിഎല്‍ കിരീടം
Gautam Gambhir: 'ബിസിസിഐ വിളിച്ചാലും പോകരുത്'; ഗംഭീറിനു ബ്ലാങ്ക് ചെക്ക് ഓഫര്‍ ചെയ്ത് ഷാരൂഖ് ഖാന്, ഇഷ്ടമുള്ളത് എഴുതിയെടുക്കാം !
ഗംഭീറിനെ ഭാഗ്യതാരമായാണ് കൊല്‍ക്കത്ത മാനേജ്മെന്റും ആരാധകരും കാണുന്നത്
Gautam Gambhir: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്റര്‍ ഗൗതം ഗംഭീറിനു ബ്ലാങ്ക് ചെക്ക് ഓഫര്‍ ചെയ്ത് ടീം ഉടമ ഷാരൂഖ് ഖാന്. ഈ സീസണില്‍ കിരീടം നേടിയതിനു പിന്നാലെയാണ് ബോളിവുഡ് സൂപ്പര്‍താരത്തിന്റെ ഓഫര്‍. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടുന്നത്. 2012, 2014 സീസണില്‍ കൊല്‍ക്കത്ത കിരീടം നേടിയപ്പോള്‍ ഗംഭീര്‍ ആയിരുന്നു ക്യാപ്റ്റന്‍.
ഗംഭീറിനെ ഭാഗ്യതാരമായാണ് കൊല്‍ക്കത്ത മാനേജ്മെന്റും ആരാധകരും കാണുന്നത്. വരുന്ന സീസണുകളിലും ടീമിനൊപ്പം തുടരണമെന്ന് ആവശ്യപ്പെട്ടാണ് ഷാരൂഖ് ഖാന് ഗംഭീറിനു കോടികള്‍ ഓഫര്‍ ചെയ്തത്. മുഖ്യ പരിശീലക സ്ഥാനം നല്‍കാമെന്നും ഗംഭീറിനു ഓഫര്‍ ഉണ്ട്. ദൈനിക് ജാഗരണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാഹുല്‍ ദ്രാവിഡിനു ശേഷം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ ഗംഭീറിനെ പരിഗണിക്കുന്നുണ്ട്. ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കാതെ കൊല്‍ക്കത്തയ്ക്കൊപ്പം തുടരണമെന്നാണ് ഷാരൂഖ് ഗംഭീറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനു വേണ്ടിയാണ് ബ്ലാങ്ക് ചെക്ക് ഓഫര്‍ ചെയ്തതെന്നാണ് വിവരം.