അനുബന്ധ വാര്‍ത്തകള്‍
- Gautam Gambhir: ഗൗതി തിരിച്ചെത്തി കൊല്‍ക്കത്തയ്ക്ക് ഐപിഎല്‍ കിരീടവും !
- Sanju Samson: കപ്പില്ലെങ്കിലെന്ത് നിരാശപ്പെടേണ്ട, ഐപിഎൽ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ ആദ്യ അഞ്ചിൽ സഞ്ജുവും
- Kolkata Knight Riders: ഒറ്റയാള്‍ പ്രകടനങ്ങളില്ല, കൊല്‍ക്കത്ത കപ്പെടുക്കുന്നത് ടീം വര്‍ക്കിന്റെ മികവില്‍, മറ്റ് ടീമുകള്‍ കണ്ടുപഠിക്കണം
- IPL Finals 2024: സ്റ്റാര്‍ക്കിന്റെ സ്പാര്‍ക്ക്, വെങ്കിടേഷിന്റെ അയ്യര്‍ കളി, ഹൈദരാബാദിനെ തകര്‍ത്ത് കൊല്‍ക്കത്തയ്ക്ക് മൂന്നാം ഐപിഎല്‍ കിരീടം
- IPL Final Live Updates: KKR vs SRH: കൊല്‍ക്കത്തയ്ക്ക് മൂന്നാം ഐപിഎല്‍ കിരീടത്തിലേക്ക് 114 റണ്‍സ് ദൂരം; തകര്‍ന്ന് തരിപ്പണമായി ഹൈദരബാദ്
IPL 2024 Individual Award Winners: റണ്‍വേട്ടയില്‍ കോലി തന്നെ ഒന്നാമന്; ഐപിഎല്‍ വ്യക്തിഗത പുരസ്കാരങ്ങള്‍ ആര്‍ക്കൊക്കെ?
ഫൈനലില്‍ കളിയിലെ താരമായത് കൊല്‍ക്കത്തയുടെ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്
IPL 2024 Individual Award Winners: ഐപിഎല്‍ 2024 സീസണില്‍ ഓറഞ്ച് ക്യാപ്പിനു അര്‍ഹനായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലി. 15 മത്സരങ്ങളില്‍ നിന്ന് 154.69 സ്ട്രൈക്ക് റേറ്റോടെ 741 റണ്‍സ് നേടിയാണ് കോലി റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും കോലി ഈ സീസണില്‍ നേടി.
ഈ സീസണിലെ ഏറ്റവും മൂല്യമേറിയ താരത്തിനുള്ള പുരസ്കാരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന് കരസ്ഥമാക്കി. 450 പോയിന്റാണ് നരെയ്ന് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള കോലി 315.5 പോയിന്റോടെ ബഹുദൂരം പിന്നിലാണ്. 15 കളികളില്‍ നിന്ന് 488 റണ്‍സും 17 വിക്കറ്റുമാണ് നരെയ്ന് നേടിയിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടി പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത് പഞ്ചാബ് കിങ്സ് താരം ഹര്‍ഷല്‍ പട്ടേല്‍. 14 ഇന്നിങ്സുകളില്‍ നിന്ന് 9.73 ഇക്കണോമിയില്‍ 24 വിക്കറ്റുകള്‍ ഹര്‍ഷല്‍ പട്ടേല്‍ വീഴ്ത്തിയിട്ടുണ്ട്.
ഫൈനലില്‍ കളിയിലെ താരമായത് കൊല്‍ക്കത്തയുടെ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്. എമര്‍ജിങ് പ്ലെയര്‍ ഓഫ് ദി സീസണ് പുരസ്കാരം സണ്‍റൈസേഴ്സ് താരം നിതീഷ് കുമാര്‍ റെഡ്ഡി സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയത് ഹൈദരബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ജേക് ഫ്രേസര്‍ ഇലക്ട്രിക് സ്ട്രൈക്കര്‍ ഓഫ് ദി സീസണ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 234.04 സ്ട്രൈക്ക് റേറ്റില്‍ 330 റണ്‍സാണ് ജേക് ഫ്രേസര്‍ അടിച്ചുകൂട്ടിയത്. ഫെയര്‍ പ്ലെ അവാര്‍ഡ് സണ്‍റൈസേഴ്സ് ഹൈദരബാദ് സ്വന്തമാക്കി.