കളിക്കിടെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗും സഹതാരം തുഷാര്‍ ദേശ്പാണ്ഡെയും തമ്മില്‍ വഴക്ക് (വീഡിയോ)

ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇന്നിങ്‌സിനിടെയാണ് രാജസ്ഥാന്‍ താരങ്ങളുടെ വാക്കുതര്‍ക്കം

Parag and Deshpande, Riyan Parag vs Tushar Deshpande fight, Parag Deshpande issue
രേണുക വേണു| Last Modified ബുധന്‍, 30 ഏപ്രില്‍ 2025 (15:51 IST)
Rajasthan Royals

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 14 കാരന്‍ വൈഭവ് സൂര്യവന്‍ശിയുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് രാജകീയ ജയം സ്വന്തമാക്കിയത്. സീസണിലെ രാജസ്ഥാന്റെ ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്. എന്നാല്‍ ഈ ജയത്തിന്റെ നിറം കെടുത്തുന്ന വിധം ചില റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ രാജസ്ഥാന്‍ ക്യാംപില്‍ നിന്ന് പുറത്തുവരുന്നത്.

ഗുജറാത്തിനെതിരായ മത്സരത്തിനിടെ രാജസ്ഥാന്‍ ടീമിന്റെ താല്‍ക്കാലിക നായകന്‍ റിയാന്‍ പരാഗും സഹതാരം തുഷാര്‍ ദേശ്പാണ്ഡെയും വഴക്കടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജു സാംസണ്‍ പരുക്കിനെ തുടര്‍ന്ന് പുറത്തിരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് പരാഗ് ടീമിനെ നയിക്കുന്നത്.
ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇന്നിങ്‌സിനിടെയാണ് രാജസ്ഥാന്‍ താരങ്ങളുടെ വാക്കുതര്‍ക്കം. മത്സരത്തിനിടെ സ്ട്രാറ്റജിക് ടൈം ഔട്ട് സമയത്താണ് പരാഗ് ദേശ്പാണ്ഡെയോടു ദേഷ്യപ്പെട്ടു സംസാരിച്ചത്. ദേശ്പാണ്ഡെയ്ക്കെതിരെ വിരല്‍ ചൂണ്ടി റിയാന്‍ പരാഗ് അതൃപ്തിയോടെ എന്തോ പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പിന്നീട് രാജസ്ഥാന്റെ ബൗളിങ് പരിശീലകന്‍ ഷെയ്ന്‍ ബോണ്ട് ഇടപെട്ടാണ് പരാഗിനെ ശാന്തമാക്കിയത്. ഷെയ്ന്‍ ബോണ്ട് ദേശ്പാണ്ഡെയെ തള്ളിമാറ്റുകയും പരാഗിനെ തോളില്‍ കൈയിട്ട് കൊണ്ടുപോകുകയും ചെയ്യുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :