IPL 2024: 24.7 കോടിയുടെ മുതലാണ്, പണക്കാരെ ബഹുമാനിക്കാൻ പഠിക്ക് റിങ്കു
Rinku singh,Mitchell Starc
മത്സരത്തില്‍ എതിര്‍ ടീമിലായിരുന്ന റിങ്കു സിംഗും മനീഷ് പാണ്ഡെയും ചേര്‍ന്നാണ് ഓസീസ് പേസറെ അടിചൊതുക്കിയത്. മത്സരത്തിന്റെ അവസാന ഓവറില്‍ ഇരുവരും ചേര്‍ന്ന് 20 റണ്‍സാണ് സ്റ്റാര്‍ക്കിനെതിരെ നേടിയത്. മിഡ് വിക്കറ്റിന് മുകളിലൂടെ റിങ്കു സിംഗ് സ്റ്റാര്‍ക്കിനെ പറത്തിയ സിക്‌സറും ശ്രദ്ധ നേടി. ശനിയാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സീസണിലെ ആദ്യ മത്സരം.2014,2015 സീസണുകളില്‍ ആര്‍സിബിയുടെ ഭാഗമായ മിച്ചല്‍ സ്റ്റാര്‍ക്ക് 9 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐപിഎല്ലില്‍ തിരിച്ചെത്തിയിരിക്കുന്നത്.