ക്വാളിഫയറിന് മുന്നെ ചെന്നൈ ടീമിൽ ധോനി- ജഡേജ തർക്കം, റിവാബ ജഡേജയുടെ ട്വീറ്റ് ചർച്ചയാകുന്നു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 മെയ് 2023 (18:04 IST)
ഐപിഎല്ലില്‍ ക്വാളിഫയര്‍ മത്സരത്തിനൊരുങ്ങുന്ന ചെന്നൈ ടീം ക്യാമ്പില്‍ താരങ്ങള്‍ തമ്മില്‍ പൊട്ടലും ചീറ്റലും. ചെന്നൈ നായകന്‍ മഹേന്ദ്രസിംഗ് ധോനിയും ടീമിലെ മറ്റൊരു മുതിര്‍ന്ന താരമായ രവീന്ദ്ര ജഡേജയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായതായാണ് റിപ്പോര്‍ട്ട്.

ലീഗ് റൗണ്ടിലെ തങ്ങളുടെ അവസാനപോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയ ശേഷം ധോനിയും ജഡേജയും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മത്സരത്തിലെ ജഡേജയുടെ പ്രകടനത്തില്‍ ധോനി അസന്തുഷ്ടി പ്രകടിപ്പിച്ചെന്നായിരുന്നു വാര്‍ത്തകള്‍. ഡല്‍ഹിക്കെതിരെ നാലോവറില്‍ 50 റണ്‍സ് വഴങ്ങിയിരുന്നു. ഈ തര്‍ക്കത്തിന് പിന്നാലെ ജഡേജയുടെ ഭാര്യയായ റിവാബ ജഡേജ പങ്കുവെച്ച ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

കര്‍മഫലം നിങ്ങളെ തേടിവരും ഇപ്പോഴല്ലെങ്കില്‍ അധികം വൈകാതെ എന്നായിരുന്നു റിവാബയുടെ ട്വീറ്റ്. കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ ധോനിക്ക് പകരം ജഡേജയെ നായകനാക്കിയിരുന്നെങ്കിലും ടീം തുടരെ തോല്‍വികള്‍ വഴങ്ങിയതോടെയാണ് ക്യാപ്റ്റന്‍സിയില്‍ ധോനി തിരികെയെത്തിയത്. പിന്നീട് ജഡേജ ടീം വിടുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുകയും താരം ചെന്നൈ ടീമിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :