Mumbai Indians: തോറ്റു തുടങ്ങുന്ന മുംബൈ ഇന്ത്യന്‍സിനെ പേടിക്കണം; ഇത് തുടര്‍ച്ചയായ 13-ാം സീസണ്‍

2013 സീസണ്‍ മുതല്‍ തുടങ്ങിയതാണ് ഈ ആദ്യ മത്സര തോല്‍വി

Mumbai Indians, Mumbai Indians First Match, Mumbai Indians losing streak in First Match
രേണുക വേണു| Last Modified തിങ്കള്‍, 24 മാര്‍ച്ച് 2025 (09:25 IST)
Mumbai Indians

Mumbai Indians: തുടര്‍ച്ചയായി 13-ാം സീസണിലും ആദ്യ മത്സരം തോറ്റ് മുംബൈ ഇന്ത്യന്‍സ്. ഇത്തവണ ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടാണ് തോല്‍വി വഴങ്ങിയത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന മുംബൈയ്ക്ക് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങില്‍ അഞ്ച് പന്തുകളും നാല് വിക്കറ്റും ശേഷിക്കെ ചെന്നൈ ലക്ഷ്യം കണ്ടു.

2013 സീസണ്‍ മുതല്‍ തുടങ്ങിയതാണ് ഈ ആദ്യ മത്സര തോല്‍വി. പിന്നീട് ഒരു സീസണിലും തങ്ങളുടെ ആദ്യ മത്സരത്തില്‍ ജയിക്കാന്‍ മുംബൈയ്ക്കു സാധിച്ചിട്ടില്ല. എന്നാല്‍ 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ മുംബൈ ചാംപ്യന്‍മാരാവുകയും ചെയ്തു. തോറ്റു തുടങ്ങുന്ന മുംബൈയെ കൂടുതല്‍ പേടിക്കണമെന്ന് പറയാന്‍ കാരണവും ഇതാണ്.

കഴിഞ്ഞ 13 സീസണുകളിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രകടനം ഇങ്ങനെ:

2013 - റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു രണ്ട് റണ്‍സ് തോല്‍വി

2014 - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 41 റണ്‍സിനു തോല്‍പ്പിച്ചു

2015 - കൊല്‍ക്കത്തയോടു ഏഴ് വിക്കറ്റ് തോല്‍വി

2016 - റൈസിങ് പൂണെ സൂപ്പര്‍ജയന്റ്‌സിനോടു ഒന്‍പത് വിക്കറ്റ് തോല്‍വി

2017 - പൂണെയോടു ഏഴ് വിക്കറ്റ് തോല്‍വി

2018 - ചെന്നൈ ഒരു വിക്കറ്റിനു തോല്‍പ്പിച്ചു

2019 - ഡല്‍ഹി ക്യാപിറ്റല്‍സ് 37 റണ്‍സിനു തോല്‍പ്പിച്ചു

2020 - ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു അഞ്ച് വിക്കറ്റ് താല്‍വി

2021 - റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു രണ്ട് വിക്കറ്റിനു തോറ്റു

2022 - ഡല്‍ഹി നാല് വിക്കറ്റിനു തോല്‍പ്പിച്ചു

2023 - ആര്‍സിബിയോടു എട്ട് വിക്കറ്റ് തോല്‍വി

2024 - ഗുജറാത്ത് ടൈറ്റന്‍സിനോടു ആറ് വിക്കറ്റിനു തോറ്റു

2025 - ചെന്നൈ സൂപ്പര്‍ കിങ്‌സ് നാല് വിക്കറ്റിനു തോല്‍പ്പിച്ചു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :