Mumbai Indians: ഇത് വിന്റേജ് മുംബൈ; ചെന്നൈ സൂപ്പര്‍ കിങ്‌സിനു വീണ്ടും തോല്‍വി

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി

Mumbai Indians, Chennai Super Kings, IPL 2025, Mumbai Indians defeated Chennai Super Kings, Rohit Sharma, MS Dhoni, Suryakumar Yadav, Mumbai Indians Match Result, Cricket News, മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, രോഹിത് ശര്‍മ, ഐപിഎല്‍ 2025
രേണുക വേണു| Last Modified തിങ്കള്‍, 21 ഏപ്രില്‍ 2025 (06:43 IST)
and Suryakumar Yadav

Mumbai Indians: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്. വാങ്കഡെയില്‍ നടന്ന മത്സരത്തില്‍ ഒന്‍പത് വിക്കറ്റിനാണ് മുംബൈയുടെ ജയം.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 15.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബെ ജയം സ്വന്തമാക്കി.

രോഹിത് ശര്‍മ ഫോം വീണ്ടെടുത്തത് മുംബൈയ്ക്ക് ആശ്വാസമായി. 45 പന്തില്‍ നാല് ഫോറും ആറ് സിക്‌സും സഹിതം 76 റണ്‍സുമായി പുറത്താകാതെ നിന്ന രോഹിത്താണ് കളിയിലെ താരം. സൂര്യകുമാര്‍ യാദവ് 30 പന്തില്‍ പുറത്താകാതെ 68 റണ്‍സ് നേടി. ആറ് ഫോറും അഞ്ച് സിക്‌സും സഹിതം 226.67 സ്‌ട്രൈക് റേറ്റിലാണ് സൂര്യയുടെ വെടിക്കെട്ട് ഇന്നിങ്‌സ്.

രവീന്ദ്ര ജഡേജ (35 പന്തില്‍ പുറത്താകാതെ 53), ശിവം ദുബെ (32 പന്തില്‍ 50) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മുംബൈയ്ക്കായി ജസ്പ്രിത് ബുംറ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ദീപക് ചഹര്‍, മിച്ച് സാന്റ്‌നര്‍, അശ്വനി കുമാര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.

എട്ട് കളികളില്‍ ആറാമത്തെ തോല്‍വിയാണ് ചെന്നൈ വഴങ്ങുന്നത്. പോയിന്റ് ടേബിളില്‍ അവസാനമാണ് ചെന്നൈയുടെ സ്ഥാനം. മുംബൈ എട്ട് കളികളില്‍ നാല് ജയത്തോടെ ആറാം സ്ഥാനത്തുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :