കാബൂൾ|
അഭിറാം മനോഹർ|
Last Modified തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (15:01 IST)
കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ ഭരണമേറ്റെടുത്ത ശേഷം
സ്ത്രീകൾ കായികമത്സരങ്ങളിൽ ഏർപ്പെടുന്നതും പുരുഷൻമാരുമൊത്തം പഠിക്കുന്നതിനുമെല്ലാം
താലിബാൻ വിലക്കേർപ്പെടുത്തിയിരുന്നു.വനിതകളെ ക്രിക്കറ്റിൽ നിന്നും വിലക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് ഓസീസ് ക്രിക്കറ്റ് ബോർഡ് അഫ്‌ഗാനുമായുള്ള ക്രിക്കറ്റ് സീരീസ് റദ്ദ് ചെയ്‌തിരുന്നു. ഇപ്പോളിതാ മറ്റൊരു നിരോധനവാർത്തയാണ് അഫ്‌ഗാനിൽ നിന്നും വരുന്നത്.
അനിസ്ലാമികമായ കാര്യങ്ങൾ സംപ്രേക്ഷണം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് അഫ്‌ഗാനിൽ നിരോധനം ഏർപ്പെടുത്തി ഇരിക്കുകയാണ് അഫ്‌ഗാൻ സർക്കാർ ഇപ്പോൾ. മത്സരത്തിനിടെയിൽ പെൺകുട്ടികൾ നൃത്തം ചെയ്യുന്നതും ഗാലറികളിൽ മുടി പ്രദർശിപ്പിക്കുകയും ചെയ്യുന്നതാണ് നിരോധനത്തിന് കാരണമെന്ന് അഫ്‌ഗാൻ ക്രികറ്റ് ബോർഡ് മുൻ മാനേജർ ഇബ്രാഹിം മുഹമ്മദ് ട്വീറ്റ് ചെയ്‌തു.
അതേസമയം അഫ്‌ഗാൻ താരങ്ങളായ റാഷിദ് ഖാൻ,മുഹമ്മദ് നബി,മുജിബുർ റഹ്മാൻ എന്നിവർ ഇത്തരവണ ഐപിഎല്ലിൽ കളിക്കുന്നുണ്ട്. സൺറൈസേഴ്‌സ് ഹൈദരാബാദിനായാണ് മൂന്ന് പേരും കളിക്കുന്നത്.