Jasprit Bumrah: മുംബൈ പാടുപെടും; ജസ്പ്രിത് ബുംറയുടെ തിരിച്ചുവരവ് വൈകും

മാര്‍ച്ച് 29 ശനിയാഴ്ചയാണ് മുംബൈയുടെ രണ്ടാമത്തെ മത്സരം. ഈ കളിയിലും ബുംറയ്ക്ക് പന്തെറിയാന്‍ സാധിക്കില്ല

Jasprit bumrah
Jasprit Bumrah
രേണുക വേണു| Last Modified ബുധന്‍, 26 മാര്‍ച്ച് 2025 (15:11 IST)

Jasprit Bumrah: ഐപിഎല്ലില്‍ ആദ്യ മത്സരം തോറ്റ മുംബൈ ഇന്ത്യന്‍സിനു തിരിച്ചടിയായി ജസ്പ്രിത് ബുംറയുടെ അസാന്നിധ്യം. സീസണിലെ ആദ്യ മത്സരത്തില്‍ ബുംറയില്ലാതെ ഇറങ്ങിയ മുംബൈ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു നാല് വിക്കറ്റിനാണു തോറ്റത്. സീസണിലെ അടുത്ത മത്സരങ്ങളിലും മുംബൈ ബുംറയില്ലാതെ ഇറങ്ങേണ്ടി വരും.

മാര്‍ച്ച് 29 ശനിയാഴ്ചയാണ് മുംബൈയുടെ രണ്ടാമത്തെ മത്സരം. ഈ കളിയിലും ബുംറയ്ക്ക് പന്തെറിയാന്‍ സാധിക്കില്ല. ഈ സീസണിലെ ആദ്യ ആറ് മത്സരങ്ങളെങ്കിലും ബുംറയ്ക്കു നഷ്ടമായേക്കുമെന്നാണ് വിവരം. ബുംറയുടെ അസാന്നിധ്യത്തില്‍ ട്രെന്റ് ബോള്‍ട്ടും ദീപക് ചഹറുമാണ് മുംബൈയുടെ പേസ് ആക്രമണത്തിനു നേതൃത്വം നല്‍കുന്നത്.

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിനിടെയാണ് താരത്തിനു പരുക്ക് പറ്റിയത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിലും ബുംറ ഉണ്ടായിരുന്നില്ല. ചാംപ്യന്‍സ് ട്രോഫിയും താരത്തിനു നഷ്ടമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :