IPL Play Off Match time: ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ചൊവ്വാഴ്ച മുതല്‍; അറിയേണ്ടതെല്ലാം

എലിമിനേറ്ററില്‍ മൂന്നാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സിന് നാലാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് എതിരാളികള്‍

Royal Challengers Bengaluru
Royal Challengers Bengaluru
രേണുക വേണു| Last Modified തിങ്കള്‍, 20 മെയ് 2024 (11:39 IST)

IPL Play Off Match time: ഐപിഎല്‍ 2024 പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് നാളെ (മേയ് 21, ചൊവ്വ) തുടക്കം. ഒന്നാം ക്വാളിഫയറില്‍ പോയിന്റ് പട്ടികയിലെ ആദ്യ സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രണ്ടാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരബാദും ഏറ്റുമുട്ടും. ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ നേരെ ഫൈനലിലേക്ക്. തോല്‍ക്കുന്നവര്‍ക്ക് ഒരു അവസരം കൂടി ലഭിക്കും.

എലിമിനേറ്ററില്‍ മൂന്നാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സിന് നാലാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് എതിരാളികള്‍. ഇതില്‍ തോല്‍ക്കുന്നവര്‍ പുറത്താകും. ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയര്‍ കളിക്കണം. ഒന്നാം ക്വാളിഫയറില്‍ തോല്‍ക്കുന്ന ടീമായിരിക്കും രണ്ടാം ക്വാളിഫയറില്‍ എലിമിനേറ്റര്‍ വിജയികളുടെ എതിരാളി. ഒന്നാം ക്വാളിഫയറില്‍ വിജയിച്ചവരും രണ്ടാം ക്വാളിഫയറില്‍ വിജയിച്ചവരും തമ്മില്‍ ഫൈനല്‍ നടക്കും.

പ്ലേ ഓഫ് മത്സരങ്ങള്‍, സമയക്രമം

മേയ് 21, ചൊവ്വ (രാത്രി 7.30) - ഒന്നാം ക്വാളിഫയര്‍ - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് vs സണ്‍റൈസേഴ്‌സ് ഹൈദരബാദ്

മേയ് 22, ബുധന്‍ (രാത്രി 7.30) - എലിമിനേറ്റര്‍ - രാജസ്ഥാന്‍ റോയല്‍സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

മേയ് 24, വെള്ളി (രാത്രി 7.30) - രണ്ടാം ക്വാളിഫയര്‍ - ഒന്നാം ക്വാളിഫയറില്‍ തോറ്റവരും എലിമിനേറ്ററില്‍ വിജയിച്ചവരും ഏറ്റുമുട്ടും

മേയ് 26, ഞായര്‍ (രാത്രി 7.30) - ഫൈനല്‍ - ഒന്നാം ക്വാളിഫയര്‍ വിജയികളും രണ്ടാം ക്വാളിഫയര്‍ വിജയികളും തമ്മില്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :