1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. IPL Mega Auction date announced

ഐപിഎല്‍ മെഗാ താരലേലം എന്ന്? തിയതി പുറത്തുവിട്ട് ബിസിസിഐ

IPL
ഐപിഎല്‍ മെഗാ താരലേലത്തിനുള്ള തിയതി പ്രഖ്യാപിച്ച് ബിസിസിഐ. ഫെബ്രുവരി ഏഴ്, എട്ട് തിയതികളിലായാണ് താരലേലം നടക്കുക. ബെംഗളൂരുവിലാണ് മെഗാ താരലേലം. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ ബിസിസിഐ ആരംഭിച്ചു. പത്ത് ടീമുകളാണ് മെഗാതാരലേലത്തില്‍ പങ്കെടുക്കുക. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് താരലേലവും ഐപിഎല്ലും യുഎഇയിലേക്ക് മാറ്റുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, താരലേലം ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി. 
 
അടുത്ത ലേഖനം
ടീം സെലക്ഷന്‍; തലപുകച്ച് ദ്രാവിഡ്, രഹാനെയ്ക്ക് പിന്തുണയില്ല