എല്ലാം എന്റെ പിഴവാണ്, ഐപിഎല്‍ ഫൈനല്‍ തോല്‍വിയില്‍ കുറ്റസമ്മതവുമായി പഞ്ചാബ് താരം

Nehal wadhera on IPL Final loss, Nehal wadhera takes responsibility, IPL FInals PBKS, IPL 2025,നെഹാൽ വധേര, ഐപിഎൽ ഫൈനലിനെ പറ്റി വധേര, പഞ്ചാബ് കിംഗ്സ് ഐപിഎൽ
അഭിറാം മനോഹർ| Last Modified ബുധന്‍, 11 ജൂണ്‍ 2025 (18:04 IST)
Nehal wadhera
ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിംഗ്‌സ് 6 റണ്‍സിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനോട് തോറ്റതില്‍ കുറ്റസമ്മതവുമായി പഞ്ചാബ് താരം നെഹാല്‍ വധേര. കിരീടപ്പോരില്‍ ശക്തമായ ബെംഗളുരു ബാറ്റിംഗ് നിരയെ 190 റണ്‍സിന് ഒതുക്കാനായെങ്കിലും മത്സരത്തില്‍ 6 റണ്‍സിന് പരാജയപ്പെടുകയായിരുന്നു. മത്സരത്തിന്റെ അവസാന ഓവറുകളില്‍ ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് ബാറ്റര്‍ നെഹാല്‍ വധേരയ്ക്ക് മത്സരത്തില്‍ 18 പന്തില്‍ 15 റണ്‍സ് മാത്രമെ നേടാനായിരുന്നുള്ളു.

മത്സരത്തില്‍ താന്‍ കുറച്ചുകൂടി വേഗത്തില്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ പഞ്ചാബ് കിരീടം നേടുമായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. ഇന്നിങ്ങ്‌സിന്റെ വേഗം കൂട്ടുന്നതില്‍ എനിക്ക് പിഴച്ചു. മത്സരം അവസാന ഓവറുകളിലേക്ക് വലിച്ച് നീട്ടാതെ കുറച്ച് കൂടെ അഗ്രസീവ് ആകണമായിരുന്നു. സംഭവിച്ച പിഴവില്‍ പിച്ചിനെയൊന്നും ഒരു കാരണവശാലും ഞാന്‍ കുറ്റം പറയില്ല. കളി അവസാനം വരെ കൊണ്ടുപോയാല്‍ ജയിക്കാമെന്നായിരുന്നു ഞാന്‍ കണക്കുകൂട്ടിയത്. എനിക്ക് തന്നെ മത്സരം ഫിനിഷ് ചെയ്യാന്‍ ലഭിച്ച അപൂര്‍വ അവസരമായിരുന്നു. മുന്‍ മത്സരങ്ങളിലെല്ലാം ഇന്നിങ്ങ്‌സിന് വേഗം കൂട്ടേണ്ടപ്പോള്‍ അങ്ങനെ ചെയ്യാനും ഞങ്ങള്‍ക്ക് ജയിക്കാനും കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഫൈനലില്‍ അതിനായില്ല. നെഹാല്‍ വധേര പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :