1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Deepika and Ranveer to bid for IPL New Team

ഐപിഎല്‍ ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ ദീപിക പദുക്കോണും രണ്‍വീറും

IPL
ഐപിഎല്‍ ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് താരദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങും. പുതിയ രണ്ട് ഫ്രാഞ്ചൈസികള്‍ ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് എത്തുന്നുണ്ട്. ആകെ ടീമുകളുടെ എണ്ണം ഇതോടെ പത്താകും. പുതിയ രണ്ട് ഫ്രാഞ്ചൈസികളില്‍ ഒരെണ്ണം ദീപികയും രണ്‍വീറും ചേര്‍ന്ന് സ്വന്തമാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ടീമുകള്‍ക്കായുള്ള ലേല നടപടികള്‍ ഒക്ടോബര്‍ 25 ന് നടക്കും. അഹമ്മദാബാദ്, ലക്‌നൗ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് രണ്ട് പുതിയ ഫ്രാഞ്ചൈസികള്‍ക്ക് സാധ്യത. അദാനി ഗ്രൂപ്പും ഒരു ഫ്രാഞ്ചൈസിയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 
 
അടുത്ത ലേഖനം
പരിക്ക്, ടി20 ലോകകപ്പിനുള്ള ന്യൂസിലൻഡ് ടീമിൽ നിന്നും കെയ്‌ൻ വില്യംസൺ പുറത്തേക്ക്?