1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Adam zampa on why he withdrews from IPL

അർഹിക്കുന്ന മൂല്യം ലഭിക്കുന്നില്ല, ഐപിഎൽ ഒഴിവാക്കി പിഎസ്എൽ കളിക്കാൻ കാരണമുണ്ട്: ആദം സാമ്പ

നിലവില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിങ്‌സിന് വേണ്ടിയാണ് താരം കളിക്കുന്നത്.

Adam Zampa, IPL,PSL, Cricket News
ലോകത്തെ മുന്‍നിര ടി20 ലീഗായ ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള കാരണം വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്നറായ ആദം സാമ്പ. ഐപിഎല്ലില്‍ വിദേശസ്പിന്നര്‍മാരോടുള്ള അവഗണനയും കുറഞ്ഞ പ്രതിഫലവുമാണ് തന്റെ തീരുമാനത്തിന് പിന്നിലെ കാരണമെന്ന് സാമ്പ വ്യക്തമാക്കി. നിലവില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിങ്‌സിന് വേണ്ടിയാണ് താരം കളിക്കുന്നത്.
 
ഈ വര്‍ഷം ഞാന്‍ ഐപിഎല്ലില്‍ നിന്നും പിന്മാറി. എന്റെ കഴിവിനനുസരിച്ചുള്ള പ്രതിഫലം അവിടെ ലഭിക്കുന്നില്ല. മറ്റ് വിഭാഗത്തിലുള്ള താരങ്ങള്‍ക്ക് ലഭിക്കുന്ന തുകയുമായി നോക്കുമ്പോള്‍ ചെറിയ സംഖ്യ മാത്രമാണ് എനിക്ക് ലഭിക്കുന്നത്. ഐപിഎല്‍ ഏറെ കാലം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് കൂടിയാണ്. അത്രയും സമയം ചെലവഴിക്കുന്നതും ലാഭകരമായ തീരുമാനമായി തോന്നിയില്ല. സാമ്പ പറഞ്ഞു.
 
2016ല്‍ പുനെ സൂപ്പര്‍ ജയന്‍്‌സിലൂടെയാണ് സാമ്പ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ആര്‍സിബി, രാജസ്ഥാന്‍ റോയല്‍സ്, എസ്ആര്‍എച്ച് ടീമുകളുടെ ഭാഗമായെങ്കിലും ഒരൊറ്റ സീസണില്‍ പോലും ആറില്‍ കൂടുതല്‍ മത്സരങ്ങളില്‍ കളിക്കാന്‍ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. 22 ഐപിഎല്‍ മത്സരങ്ങളില്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. 31 വിക്കറ്റുകളാണ് താരം ഐപിഎല്ലില്‍ വീഴ്ത്തിയത്.
 
അടുത്ത ലേഖനം
അന്ന് രാഹുൽ, ഇന്ന് പന്ത്: ഗ്രൗണ്ടിൽ വെച്ച് ദേഷ്യപ്പെട്ട് ഗോയങ്ക, ഇയാൾക്കെന്താ വയ്യെ, വല്ലാത്ത മുതലാളി തന്നെയെന്ന് സോഷ്യൽ മീഡിയ