ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ
David Miller,IPL,Shami
ഇപ്പോഴിതാ ഗുജറാത്ത് ടൈറ്റന്‍സിന്റെ തോല്‍വിയുടെ പ്രധാനമായ കാരണം മുഹമ്മദ് ഷമിയുടെ പരിക്കാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ജിടി താരമായ ഡേവിഡ് മില്ലര്‍. പവര്‍ പ്ലേയില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന താരമാണ് ഷമി. വിക്കറ്റുകള്‍ എടുക്കാനും റണ്‍റേറ്റ് പിടിച്ചുനിര്‍ത്താനും താരത്തിനാകും. ഷമിയുടെ അഭാവം പവര്‍പ്ലേയില്‍ ഗുജറാത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്. മില്ലര്‍ പറഞ്ഞു. അതേസമയം യുവതാരമെന്ന നിലയില്‍ ഗില്‍ ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്നും ഇതിനുള്ള പരിശ്രമങ്ങള്‍ താരം നടത്തുന്നുണ്ടെന്നും മില്ലര്‍ കൂട്ടിചേര്‍ത്തു.