90 ശതമാനം ടിക്കറ്റുകളും വിറ്റുതീര്‍ന്നു

ജോഹന്നാസ്ബെര്‍ഗ്| WEBDUNIA| Last Modified ശനി, 18 ഏപ്രില്‍ 2009 (19:09 IST)
ഐപി‌എല്‍ മത്സരങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കയിലും കാണികള്‍ക്ക് പഞ്ഞമില്ല. മത്സരത്തിന്‍റെ 90 ശതമാനം ടിക്കറ്റുകളും വിറ്റുതീര്‍ന്നതായി ചെയര്‍മാന്‍ ലളിത് മോഡി പറഞ്ഞു. ടൂര്‍ണ്ണമെന്‍റിന് മുന്നോടിയായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടിക്കറ്റിന്‍റെ കുറഞ്ഞ നിരക്കുകളാണ് കാണികളെ ആകര്‍ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മത്സരങ്ങള്‍ നടക്കുന്ന എട്ടുവേദികളീലും ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഉദ്ഘാടന മത്സരങ്ങളുടെ ടിക്കറ്റുകള്‍ രണ്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് വിറ്റുതീര്‍ന്നത്.

അടുത്ത കൊല്ലം ടൂര്‍ണ്ണമെന്‍റ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുമെന്ന് മോഡി പറഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെപോലെ ഒരു ആഗോള കായിക ബ്രാന്‍ഡായി ഐ‌പി‌എല്ലിനെ മാറ്റുകയാണ് ലക്‍ഷ്യമെന്നും അദ്ദേഹം പറഞ്ഞു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :