റോയല്‍‌സിന് നാണംകെട്ട തോല്‍വി

കേപ്ടൌണ്‍| WEBDUNIA| Last Modified ചൊവ്വ, 21 ഏപ്രില്‍ 2009 (15:11 IST)
ഐപി‌എല്ലില്‍ രണ്ടാം കിരീടം തേടിയിറിങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് ആദ്യ മത്സരത്തില്‍ തന്നെ നാണംകെട്ട തോല്‍‌വി. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനോട് 75 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് അടിയറവ് പറഞ്ഞത്. ഐപി‌എല്ലിന്‍റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറുമായാണ്(58 റണ്‍സ്) റോയല്‍സ് നാണംകെട്ടത്.

ടോസിന്‍റെ ആനുകൂല്യത്തില്‍ ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ ചലഞ്ചേഴ്സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. 48 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയ രാഹുല്‍ ദ്രാവിഡായിരുന്നു ചലഞ്ചേഴ്സിന്‍റെ രക്ഷകന്‍. 30 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത കെവിന്‍ പീറ്റേഴ്സനെയും ഒഴിച്ചുനിര്‍ത്തിയാല്‍ ചലഞ്ചേഴ്സ് നിരയില്‍ ആരും രണ്ടക്കം കടന്നില്ല.

20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളെടുത്ത ദ്വിമിത്രി മസ്കരാനസ് ആയിരുന്നു ചലഞ്ചേഴ്സിന് വെല്ലുവിളിയായത്. തുടര്‍ന്ന് അനായാസ ജയം ലക്‍ഷ്യം വച്ചിറങ്ങിയ റോയല്‍‌സിന് ആദ്യം തന്നെ പ്രവീണ്‍കുമാര്‍ തിരിച്ചടി നല്‍കി. അസ്നോദ്കറെയും(2 പന്തില്‍ നിന്ന് 0) ഗ്രെയിം സ്മീത്തിനെയും(11 പന്തില്‍ നിന്ന് 2 റണ്‍സ്) പുറത്താക്കിയാണ് ചലഞ്ചേഴ്സിന് പ്രവീണ്‍ വിജയപാത തുറന്നത്.

തുടര്‍ന്ന് ചലഞ്ചേഴ്സ് ബാറ്റിംഗ് നിരയുടെ വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു. 11 റണ്‍സാണ് ചലഞ്ചേഴ്സ് ബാറ്റ്സ്മാന്മാരുടെ ഉയര്‍ന്ന സ്കോര്‍. 3.1 ഓവറുകള്‍ എറിഞ്ഞ് 5 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റുകള്‍ വീഴ്ത്തിയ അനില്‍ കുംബ്ലെയുടെ സ്പിന്‍ മാജിക്കാണ് മുന്‍ ചാമ്പ്യന്‍‌മാരായ റോയല്‍‌സിന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ദ്രാവിഡാണ് മാന്‍ ഓഫ് ദ മാച്ച്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :