ചെകുത്താന്‍മാര്‍ക്ക് വെല്ലുവിളി

PTIPRO
തുടര്‍ച്ചയായ വിജയങ്ങള്‍ തീര്‍ത്ത് മുന്നേറുന്ന ഡല്‍‌ഹി ഡേര്‍ ഡെവിള്‍സിന് വിജയം അന്യമായി പോയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്‍റെ വെല്ലുവിളി. ഐ പി എല്ലില്‍ ഇരു ടീമുകളും തമ്മിലുള്ള മത്സരം ഡല്‍‌ഹിയുടെ സ്വന്തം മൈതാനത്താണ്. പഞ്ചാബ് കിംഗ്‌സിനോട് പരാജയപ്പെടുന്നതിനു മുമ്പ് രാജസ്ഥാന്‍ റോയല്‍‌സിനെയും ഡെക്കാണ്‍ ചാര്‍ജ്ജേഴ്‌സിനെയും പരാജയപ്പെടുത്തിയാണ് സെവാഗിന്‍റെയും കൂട്ടരുടെയും വരവ്.

ദ്രാവിഡിനും സംഘത്തിനും ഇതുവരെ പെരുമയ്‌ക്കൊത്ത പ്രകടനം സാധ്യമായിട്ടില്ല. മുംബൈ ഇന്ത്യന്‍സിനെതിരെ ഒരു വിജയം മാത്രമാണ് അവരുടെ പട്ടികയില്‍ ആകെയുള്ളൂ. എന്നിരുന്നാലും ഏറ്റവും കരുത്തരായ ചെന്നൈ ടീമിനെതിരെ മികച്ച പ്രകടനം നടത്താനായത് ദ്രാവിദിന്‍റെയും സംഘത്തിന്‍റേയും ആത്‌മ വിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ മാത്രം പരാജയപ്പെട്ട ഡേര്‍ ഡെവിള്‍സ് പട്ടികയില്‍ നാലാം സ്ഥാനത്താണെങ്കില്‍ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെടുകയും ഒരു മത്സരം മാത്രം ജയിക്കുകയും ചെയ്ത ദ്രാവിഡിനും സംഘത്തിനും വിജയിക്കുക തന്നെ വേണം. ദക്ഷിണാഫ്രിക്കന്‍ താരം ഡ്വയ്‌‌ല്‍ സ്റ്റെയ്‌‌ന്‍ കളിക്കുന്നു എന്നത് ബാംഗ്ലൂരിനെ സന്തോഷിപ്പിക്കുന്നു.

വിദേശ ശക്തികളെ കാര്യമായി ആശ്രയിക്കാതെ ആഭ്യന്ത്ര ക്രിക്കറ്റിലെ മിടുക്കന്‍‌മാരെ വച്ചാണ് ഡെല്‍‌ഹി വിജയം കൊയ്യുന്നത്. എന്നാല്‍ ഓള്‍ റൌണ്ടര്‍ രജത് ഭാട്ടിയയ്‌ക്ക് പരുക്കേറ്റത് സെവാഗിനെ വിഷമിപ്പിക്കുന്നുണ്ട്. നായകന്‍ സെവാഗിന്‍റെയും ഗൌതം ഗംഭീറിന്‍റെയും മികച്ച ബാറ്റിംഗ് തന്നെയാണ് ഡല്‍‌ഹിയുടെ പ്രധാന സമ്പത്ത്. ദിനേസ് കാര്‍ത്തിക്, പാക് നായകന്‍ ഷൊഹൈബ് മാലിക്, മനോജ് തിവാരി എന്നിവര്‍ കൂടി ചേരുമ്പോള്‍ ഡല്‍ഹി കരുത്തരാകും.

ന്യൂഡല്‍‌ഹി:| WEBDUNIA|
ദ്രാവിഡ്, കാലിസ്, വസീം ജാഫര്‍, വിരാട് കോലി, ബൌച്ചര്‍ തുടങ്ങിയവരാണ് ബാംഗ്ലൂരിന്‍റെ ബാറ്റിംഗ് കരുത്ത്. ബൌളിംഗില്‍ സഹീറിനും പ്രവീണ്‍ കുമാറിനും ഒപ്പം സ്റ്റെയ്‌‌ന്‍ ഇന്ന് കളിക്കാനെത്തും. ഡല്‍‌ഹിയുടെ ബൌളിംഗ് ചുമതല്‍ മക്‍ഗ്രാത്ത്, മൊഹമ്മദ് ആസിഫ്, ഫര്‍വേസ് മഹ്‌റൂഫ് എന്നിവര്‍ ഒന്നാന്തരമായി കൈകാര്യം ചെയ്യുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :