കൈഫ് ഉള്‍പ്പെടെ ഏഴുപേരെ റോയല്‍‌സ് തിരിച്ചയച്ചു

ജോഹന്നാസ്ബെര്‍ഗ്| WEBDUNIA| Last Modified ശനി, 18 ഏപ്രില്‍ 2009 (19:08 IST)
ഐപി‌എല്‍ മത്സരങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ മുഹമ്മദ് കൈഫ് ഉള്‍പ്പെടെ ഏഴ് താരങ്ങളെ നിലവിലെ ചാമ്പ്യന്‍‌മാരായ രാജസ്ഥാന്‍ റോയല്‍സ് മടക്കി അയച്ചു. മോശം പ്രകടനത്തെ തുടര്‍ന്നാണ് ഇവരെ തിരിച്ചയച്ചതെന്നാണ് സൂചന.

ഐപി‌എല്ലിലെ ഏറ്റവും വില കൂടിയ താരങ്ങളില്‍ ഒരാളായിരുന്നു മുന്‍ ഇന്ത്യന്‍ താരം കൂടിയായ മുഹമ്മദ് കൈഫ്. 6,75,000 യുഎസ് ഡോളറായിരുന്നു കൈഫിന്‍റെ ലേലത്തുക. കളിക്കാരെ മടക്കി അയച്ചതിനെക്കുറിച്ച് ടീം വിശദീകരണമൊന്നും നല്‍കിയിട്ടില്ല.

കൈഫിനൊപ്പം മംഗേല, ദിനേശ് സലുങ്കെ, അസര്‍ മാലിക്, പരാസ് ദോഗ്ര, അനൂപ് രവേങ്കര്‍, അഷ്‌റഫ് മാക്ദ എന്നിവരാണ് മടങ്ങുന്നത്.

കഴിഞ്ഞ കൊല്ലം കൈഫ് റോയല്‍‌സിന് വേണ്ടി എല്ലാ കളികളിലും ഇറങ്ങിയെങ്കിലും കാ‍ര്യമായ പ്രകടനം പുറത്തെടുത്തിരുന്നില്ല. 176 റണ്‍സ് മാത്രമായിരുന്നു കൈഫ് കണ്ടെത്തിയത്. ഒരു അര്‍ദ്ധസെഞ്ച്വറി പോലും നേടുവാനും കൈഫിനായിരുന്നില്ല. ഇന്ത്യയ്ക്ക് വേണ്ടി പതിമൂന്ന് ടെസ്റ്റുകളിലും 125 ഏകദിനങ്ങളിലും കൈഫ് കളിച്ചിട്ടുണ്ട്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :