ഐപി‌എല്ലില്‍ വെടിക്കെട്ട് ബാറ്റിംഗ്: ഭാജി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 18 ഏപ്രില്‍ 2009 (19:08 IST)
ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഐപി‌എല്‍ ടൂര്‍ണ്ണമെന്‍റ് തന്‍റെ വെടിക്കെട്ട് ബാറ്റിംഗിനായിരിക്കും സാ‌ക്‍ഷ്യം വഹിക്കുകയെന്ന് മുംബൈ ഇന്ത്യന്‍സ് താരമായ ഹര്‍ഭജന്‍സിങ് പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഭാജി.

ഐപി‌എല്ലില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ബാറ്റ്സ്മാന്‍ ആരായിരിക്കും എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഹര്‍ഭജന്‍. എല്ലാ കളിക്കാരും സ്ഫോടനാത്മകമായിട്ടാകും ബാറ്റ് വീശുകയെന്ന് ഭാജി പറഞ്ഞു.

വ്യക്തിഗത പ്രകടനങ്ങള്‍ക്ക് സ്ഥാനമില്ലെന്നും വിജയിക്കണമെങ്കില്‍ ടീം ഒന്നാ‍യി മികച്ച പ്രകടനം പുറത്തെടുക്കണമെന്നും ഹര്‍ഭജന്‍ പറഞ്ഞു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ക്യാപ്റ്റന്‍ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് തന്‍റെ ടീമല്ലല്ലോ എന്നായിരുന്നു ഭാജിയുടെ മറുപടി. ഇത് എങ്ങനെ പ്രാവര്‍ത്തികമാകുമെന്ന് അറിയില്ലെന്ന് പറഞ്ഞ ഭാജി നൈറ്റ് റൈഡേഴ്സിന് ഭാവുകങ്ങള്‍ നേരാനും മറന്നില്ല.

പരിക്ക് മൂലം വിട്ടുനില്‍ക്കുന്ന ശ്രീശാന്തിനെ മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീശാന്ത് ഇല്ലാത്തതിന് തനിക്കെന്തു ചെയ്യാന്‍ കഴിയുമെന്നായിരുന്നു ഹര്‍ഭജന്‍റെ മറുചോദ്യം. കഴിഞ്ഞ കൊല്ലം മത്സരത്തിനിടെ പഞ്ചാബ് കിങ്സ് ഇലവന്‍ താരമായ ശ്രീശാന്തിനെ തല്ലിയതിന് ഹര്‍ഭജനെ സസ്പെന്‍ഡ് ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :