ആദ്യ പോരില്‍ കോഹ്‌ലിയും ധോണിയും നേര്‍ക്കുനേര്‍; ഐപിഎല്ലിന് ഇന്ന് തുടക്കം

IPL Cricket , chennai , dhoni , kohli , ഐപിഎല്‍ , ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് , ബംഗളുരു റോയല്‍ ചലഞ്ചേഴ്സ് , ചെന്നൈ സൂപ്പർ കിംഗ്സ് , ഡിവില്ലിയേഴ്‌സ്
ചെന്നൈ| Last Updated: ശനി, 23 മാര്‍ച്ച് 2019 (09:35 IST)
ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ (ഐപിഎല്‍) പന്ത്രണ്ടാം സീസണ് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പർ കിംഗ്സ് ഉദ്ഘാടന മത്സരത്തിൽ ബംഗളുരു റോയല്‍ ചലഞ്ചേഴ്സിനെ നേരിടും. രാത്രി എട്ടിന് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം.

വിരാട് കോഹ്‌ലിയും മഹേന്ദ്ര സിംഗ് ധോണിയും നേര്‍ക്കുനേര്‍ എത്തുന്ന മത്സരം കൂടിയായതിനാല്‍ ഇന്നത്തെ പോരാട്ടത്തിന് വലിയ പ്രാധാന്യമുണ്ട്. ശക്തമായ ബാറ്റിംഗ് നിരയാണ് ഇരു ടീമുകളുടെയും ശക്തി. എന്നാല്‍, ചെന്നൈയുടെ ബോളിംഗ് വിഭാഗം ദുര്‍ബലമാണ്.

പരിചയസമ്പത്ത് ആയുധമാക്കാനാണ് പതിവ് പോലെ ചെന്നൈയുടെ പദ്ധതി. താരങ്ങളെല്ലാം മുപ്പത് വയസ് കഴിഞ്ഞവരാണെന്നതാണ് ധോണിപ്പടയുടെ പ്രത്യേകത. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയാർന്ന ടീമാണ് ചെന്നൈ. മൂന്ന് തവണ കിരീടം നേടിയ ധോണിപ്പട എല്ലാ സീസണിലും പ്ലേഓഫിലും എത്തി.

ചരിത്രം മറന്ന് വിജയക്കൊടി പാറിക്കാനാണ് റോയല്‍ ചലഞ്ചേഴ്സിന്റെ തീരുമാനം. കോഹ്‌ലി - ഡിവില്ലിയേഴ്‌സ് വെടിക്കെട്ട് കൂട്ടുകെട്ടിലാണ് ആർസിബിയുടെ ബാറ്റിംഗ് പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :