അനുബന്ധ വാര്‍ത്തകള്‍
- വീണ്ടും തിരിച്ചടി; മിച്ചല്‍ സ്റ്റാര്‍ക്ക് ഇത്തവണത്തെ ഐപിഎല്ലിനില്ല
- ധവാനോട് താല്‍പ്പര്യമില്ല, അതിനു കാരണവുമുണ്ട്; വാര്‍ണര്‍ക്ക് പകരം വില്യംസണ് നായകനാകും
- മിസ്റ്റര്‍ കൂള്‍ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്; കൂടെ റെയ്ന ജഡ്ഡുവും - ആവേശക്കൊടുമുടിയില്‍ ആരാധകര്‍
- ഐപിഎല്ലിലെ ആ റെക്കോര്‍ഡും ഇനി കോഹ്ലിക്ക്; മറികടന്നത് ഇംഗ്ലണ്ടിന്റെ മിന്നും താരത്തെ !
- ചെന്നൈ സൂപ്പര്‍ കിങ്സിലേക്കുള്ള ക്ഷണം നിരസിച്ച് സൂപ്പര്‍ താരം; ഞെട്ടല്‍ മാറാതെ ആരാധകര്‍
ആ സങ്കടകരമായ സ്ഥിതി മാറി, ഇപ്പോള്‍ ധോണി സന്തോഷവാന്‍ !
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി കളിക്കാന്‍ സാധിക്കുന്നതിലെ സന്തോഷം പങ്കുവയ്ക്കുന്നതിനിടെ വികാരഭരിതനായി മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണി.
ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐപി എല്‍) ചെന്നൈ ടീം ജേഴ്സി രണ്ടു വര്‍ഷം അണിയാന്‍ കഴിയാത്തതിന്റെ നിരാശ പങ്കുവയ്ക്കുമ്പോഴാണ് ധോണിയുടെ വാക്കുകള്‍ ഇടറിയത്.
“വളരെ സങ്കടകരമായ നിമിഷമായിരുന്നു പൂനെയ്ക്കായി കളിക്കുക എന്നത്. അതിനു കാരണം ഞാന്‍ എട്ടു വര്‍ഷം ചെന്നൈയ്ക്കു വേണ്ടി കളിച്ചു എന്നതുതന്നെ. ഈ മഞ്ഞ ജേഴ്സിക്ക് പകരം വെയ്ക്കാന്‍ മറ്റൊന്നിനും സാധിക്കുമായിരുന്നില്ല. ചെന്നൈ ടീം ഇല്ലാതായപ്പോള്‍ വളരെ സങ്കടം നേരിട്ട സാഹചര്യമായിരുന്നു”- എന്നും ധോണി പറഞ്ഞു.
ചെന്നൈയ്ക്ക് പകരം വയ്ക്കാന്‍ ആകുമായിരുന്നില്ല തനിക്ക് പൂനെ. ഐപിഎല്‍ പ്രൊഫഷണല്‍ മത്സരമാണ്. അതിനാല്‍ തന്നെ മറ്റു ടീമുകള്‍ക്ക് വേണ്ടി കളിച്ചപ്പോള്‍ വിജയിക്കാനുറച്ചാണ് ഗ്രൌണ്ടിലിറങ്ങിയതെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
സംസാരിക്കുന്നതിനിടെ വികാരഭരിതനായി വാക്കുകള്‍ ഇടറിയതോടെ സുരേഷ് റെയ്ന സ്റ്റേജിലെത്തി ധോണിക്ക് വെള്ളം നല്‍കുകയും ചെയ്തു. മഹിയുടെ വാക്കുകളെ കൈയടിയോടെയാണ് എല്ലാവരും സ്വീകരിച്ചത്.
അടുത്ത ലേഖനം