IPL 10: ‘ധോണിയാണ് താരം, പൂനെയെ ജേതാക്കളാക്കാന്‍ അദ്ദേഹത്തിന് സാധിക്കും’; കട്ട പിന്തുണയുമായി മുന്‍‌നായകന്‍

പൂനെ വിജയിക്കുമെന്നാണ് കരുതുന്നതെന്ന് അസ്ഹറുദ്ദീന്‍

MS Dhoni, Mohammed Azharuddin, IPL 2017, മുഹമ്മദ് അസ്ഹറുദ്ദീന്‍, ഐ പി എല്‍ മുംബൈ ഇന്ത്യന്‍സ്, റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ്
സജിത്ത്| Last Modified ഞായര്‍, 21 മെയ് 2017 (11:49 IST)
ഐപിഎല്‍ പത്താം സീസണില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് ജേതാക്കളാകുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. പ്ലേ ഓഫില്‍ മുംബൈയ്‌ക്കെതിരെ പൂനെ നേടിയ വിജയം അവര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുമെന്ന് അസ്ഹറുദ്ദീന്‍ അഭിപ്രായപ്പെട്ടു. മുംബൈ ഇന്ത്യന്‍സ് റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് ഫൈനല്‍ ഞായറാഴ്ച്ച നടക്കാനിരിക്കെയാണ് അസ്ഹറുദ്ദീന്റെ ഈ അഭിപ്രായ പ്രകടനം.

ബെന്‍ സ്‌റ്റോക്കിന്റെ അഭാവമുണ്ടെന്നത് സത്യമാണ്. എന്നാല്‍ അവസാന രണ്ട് ഓവറുകളില്‍ 40 റണ്‍സ് നേടിയ ധോണിക്ക് പൂനെയെ ജേതാക്കളാക്കാന്‍ സാധിക്കും. ക്യാപ്റ്റനായി എല്ലായ്‌പ്പോഴും വിജയിച്ചിട്ടുള്ള വ്യക്തിയാണ് ധോണി. എന്നാല്‍ ഒരു കളിക്കാരന്‍ മാത്രമാകുമ്പോളും ജയിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം തെളിയിക്കണം. ക്യാപ്റ്റനല്ലാതാകുമ്പോഴും മുമ്പോട്ടു പോയേ് പറ്റൂവെന്നു അസ്ഹറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :