1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Whale america news

തിമിംഗലത്തിന്റെ വായില്‍ നിന്ന് രക്ഷപ്പെട്ട് മുങ്ങല്‍ വിദഗ്ധന്‍

Whale
വിഴുങ്ങാന്‍ ശ്രമിച്ച തിമിംഗലത്തിന്റെ വായില്‍ നിന്ന് രക്ഷപ്പെട്ട് യുഎസ് മുങ്ങല്‍ വിദഗ്ധന്‍. യുഎസിലെ കേപ് കോടിന്റെ തീരത്തായിരുന്നു സംഭവം. 56 കാരനായ ലോബ്സ്റ്റര്‍ മുങ്ങല്‍ വിദഗ്ധനാണ് തിമിംഗലത്തിന്റെ വായില്‍ നിന്ന് രക്ഷപ്പെട്ടത്. 45 അടി താഴ്ചയുള്ള വെള്ളത്തില്‍ പെട്ടന്ന് ഒരു കുതിപ്പ് അനുഭപ്പെട്ടപ്പോഴാണ് തിമിംഗലം തന്നെ വിഴുങ്ങാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹത്തിന് മനസ്സിലായത്. 30 സെക്കന്റ് തിമിംഗലത്തിന്റെ വായിലുണ്ടായിരുന്ന ഇയാളെ വിഴുങ്ങാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പുറത്തേക്ക് തുപ്പുകയായിരുന്നു.

തിമിംഗലത്തിന്റെ വായില്‍ നിന്ന് രക്ഷപ്പെട്ട ഇയാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 13,832 പേര്‍ക്ക്; മരണം 171