അനുബന്ധ വാര്‍ത്തകള്‍
- Israel- Iran conflict: സിൻവറിന്റെ വധം ഒന്നിന്റെയും അവസാനമല്ല, എല്ലാം അവസാനിപ്പിക്കുന്നതിനുള്ള തുടക്കം മാത്രം: നെതന്യാഹു
- Israel Iran conflict: ഇസ്രായേല്‍ എന്താണ് ചെയ്യുന്നത് ?, ആദ്യം ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ക്കണം, ബാക്കി പിന്നെ നോക്കാം: ട്രംപ്
- ഇസ്രായേലിനെതിരായ ആക്രമണത്തിന് ആയത്തുള്ള ഖൊമൈനി ഉത്തരവിട്ടത് രഹസ്യസങ്കേതത്തിൽ നിന്ന്
- ഇസ്രായേലിന് നേര അപ്രതീക്ഷിത ആക്രമണവുമായി ഇറാൻ, തൊടുത്തത് 180ലധികം ഹൈപ്പർ സോണിക് മിസൈലുകൾ, ആശങ്കയിൽ മലയാളികൾ
- Ayatollah-ali-khamenei: ഇങ്ങനെ പേടിച്ചാലോ, നസ്റുള്ളയുടെ മരണത്തിന് പിന്നാലെ പരമോന്നത നേതാവായ ആയത്തുല്ല ഖമയനിയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി ഇറാൻ
Israel Iran War: ആ ചിന്ത പോലും തെറ്റ്, ഇറാൻ അങ്ങനെ ചെയ്യില്ലെന്ന് കരുതുന്നു, മുന്നറിയിപ്പുമായി യു എസ്
ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാന് മുന്നറിയിപ്പ് നല്കി യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍. ഇസ്രായേല്‍ ആക്രമണത്തിന് മറുപടി നല്‍കുകയെന്ന തെറ്റ് ഇറാന് ചെയ്യില്ലെന്ന് കരുതുന്നുവെന്ന് ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.
ഇസ്രായേല്‍ രാജ്യാന്തര നിയമങ്ങളുടെ ലംഘനം നടത്തിയതായും ഇസ്രായേല്‍ നീക്കങ്ങളോട് പ്രതികരിക്കാന്‍ ഇറാന് അവകാശമുണ്ടെന്നും ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി യുഎന്നിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ യു എന്‍ അടിയന്തിര യോഗം വിളിക്കണമെന്നും വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇറാന്റെ സ്വാതന്ത്ര്യത്തിന് മുകളിലുള്ള കടന്നുകയറ്റങ്ങളെ ചെറുക്കുമെന്നും രാജ്യത്തിന്റെ ശത്രുക്കളെ പ്രതിരോധിക്കാന്‍ ഇറാന് ഭയരഹിതമായി നിലയുറപ്പിക്കുമെന്നും ഇറാന് പ്രസിഡന്റ് മസൂദ് പെസെസ്കിയാന് പറഞ്ഞു.
ഒക്ടോബര്‍ ഒന്നിന് ഇസ്രായേലിന് മുകളില്‍ ഇറാന് നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയാണ് ടെഹ്റാന് അടക്കമുള്ള ഇറാനിലെ 3 പ്രവിശ്യകളിലെ സൈനികത്താവളങ്ങളില്‍ ഇന്നലെ ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തിയത്. 3 ഘട്ടങ്ങളിലായി 140 പോര്‍വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. ഇറാന്റെ മിസൈല്‍ നിര്‍മാണകേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു. കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഇറാന് വ്യക്തമാക്കി.