അനുബന്ധ വാര്‍ത്തകള്‍
- അറബിക്കടലില്‍ എണ്ണശേഖരം കണ്ടെത്തിയെന്ന് പാക്കിസ്ഥാന്; കളവെന്ന് അധികൃതര്‍
- ഫ്രാന്‍സിസ് മാര്‍പാപ്പയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ഏഴുപേര്‍ ഇന്തോനേഷ്യയില്‍ അറസ്റ്റിലായി
- ദുരന്തം തടയുന്നതില്‍ പരാജയപ്പെട്ടു; കിം ജോങ് ഉന്‍ 30 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധേയമാക്കിയെന്ന് റിപ്പോര്‍ട്ട്
- ബ്രസീലില്‍ എക്സിന്റെ നിരോധനം ശരിവെച്ച് സുപ്രീംകോടതി
- പാക്കിസ്ഥാനില്‍ ഉദ്ഘാടന ദിവസം തന്നെ ഷോപ്പിംഗ് മാള്‍ കൊള്ളയടിച്ച് ആള്‍ക്കൂട്ടം
UAE Holiday: യുഎഇയിലെ മലയാളികള്‍ക്കു സന്തോഷവാര്‍ത്ത; സ്വകാര്യ മേഖലയിലും അവധി പ്രഖ്യാപിച്ചു
സെപ്റ്റംബര്‍ 15 ഞായറാഴ്ച തിരുവോണം ആണ്
UAE Holiday: നബിദിനത്തോടു അനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയിലും അവധി പ്രഖ്യാപിച്ചു. നബിദിനമായ സെപ്റ്റംബര്‍ 15 നു ശമ്പളത്തോടു കൂടിയുള്ള അവധിയാണ് സ്വകാര്യ മേഖലയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനമായി ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ ആഘോഷിക്കുന്നത്. അവധി ദിവസം ജോലി ചെയ്യുന്നവര്‍ക്ക് അവധിക്ക് പകരമായി മറ്റൊരു ദിവസം ശമ്പളത്തോടുകൂടിയ അവധി തേടാന്‍ അര്‍ഹതയുണ്ട്.
സെപ്റ്റംബര്‍ 15 ഞായറാഴ്ച തിരുവോണം ആണ്. 15 നു നബിദിനത്തോടു അനുബന്ധിച്ച് അവധി ലഭിക്കുന്നതിനാല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് ഓണം ആഘോഷമാക്കാന്‍ അവസരം ലഭിക്കും. ഇത്തവണത്തെ ഓണം വന്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി മലയാളികള്‍. നബിദിനത്തോടു അനുബന്ധിച്ച് യുഎഇയിലെ പൊതുമേഖലയില്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.