അനുബന്ധ വാര്‍ത്തകള്‍
- കീടനാശിനി ഉള്ളില്‍ ചെന്ന് അഞ്ചാം ക്ലാസുകാരന് മരിച്ചു; സംഭവം തിരുവനന്തപുരത്ത്
- Christmas - New Year Bumper Lottery Result: ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ നറുക്കെടുപ്പ് പൂര്‍ത്തിയായി; 20 കോടിയുടെ ഭാഗ്യശാലി ആരെന്നോ?
- അഗസ്ത്യാര്‍കൂടം ട്രക്കിങ് ഇന്നു മുതല്‍; ട്രക്കിങ് മൂന്ന് ദിനം, കരുതേണ്ടവ ഇതൊക്കെ
- Christmas New Year Bumber Result: ആ ഭാഗ്യശാലി നിങ്ങളാണോ? ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ 20 കോടി xc-224091 എന്ന നമ്പറിന്
- Suicide Kerala: ടൂർ പോകാൻ അനുവദിച്ചില്ല. അഞ്ചാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
ഈമാസം 27ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും അവധി, കാരണം ഇതാണ്
ഈമാസം 27ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ പത്തുവരെ ക്ലാസുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. അധ്യാപകരുടെ ക്ലസ്റ്റര്‍ യോഗം നടക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. അധ്യാപകരുടെ മൂന്നാംഘട്ട ക്ലസ്റ്റര്‍ യോഗമാണ് നടക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
ഇക്കാര്യത്തില്‍ ആവശ്യമായ അറിയിപ്പുകള് ജില്ലാ /വിദ്യാഭ്യാസ ജില്ലാ/ഉപ ജില്ലാ/ സ്കൂള്‍ തലത്തില്‍ നല്‍കേണ്ടതാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ നിന്നായി എല്‍.പി തലത്തില്‍ 51,515 അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. യു.പി തലത്തില്‍ 40,036 അധ്യാപകരും ഹൈസ്കൂള്‍ തലത്തില്‍ 42,989 അധ്യാപകരും ആണ് പരിശീലനത്തില്‍ പങ്കെടുക്കുക.