ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച പെണ്‍കുട്ടികള്‍ക്ക് സംഭവിച്ചത് എന്തെന്ന് അറിഞ്ഞാല്‍ ഞെട്ടും

മുഴുവന്‍ പെണ്‍കുട്ടികളെയും കഴുത്തറത്ത് കൊല്ലുകയായിരുന്നു

sex slave , islamic state , isis , is , iraq , syria , sex , girls , murder , russia , america ഇസ്‌ലാമിക് സ്‌റ്റേറ്റ് , ഐ എസ് , ലൈംഗിക അടിമ , പീഡനം , പെണ്‍കുട്ടികള്‍ , അറസ്‌റ്റ്
മൊസ്യൂള്‍| jibin| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2016 (16:10 IST)
ലൈംഗിക അടിമയാകുന്നതിന് വിസമ്മതിച്ച 19 പെണ്‍കുട്ടികളെ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ കൊലപ്പെടുത്തി. ആഗസ്‌ത് ഒന്നിനോ രണ്ടിനോ ആണ് മൊസ്യൂളില്‍ വച്ച് പെണ്‍കുട്ടികളെ ഭീകരര്‍ കഴുത്തറത്ത് കൊന്നു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിവിധ ഇടങ്ങളില്‍ നിന്ന് പിടികൂടിയ പെണ്‍കുട്ടികളെ മൊസ്യൂളില്‍ എത്തിക്കുകയായിരുന്നു. ലൈംഗിക അടിമകളാകാനാണ് നിങ്ങളുടെ നിയോഗമെന്ന് ഭീകരര്‍ അറിയിച്ചതോടെ പെണ്‍കുട്ടികള്‍ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് മുഴുവന്‍ പെണ്‍കുട്ടികളെയും കഴുത്തറത്ത് കൊല്ലുകയായിരുന്നു.

കുര്‍ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടി വക്‍താവായ മിമോസിനിയാണ് വിവരം പുറത്തു വിട്ടത്. മിമോസി ഒരു ഇറാനി ചാനലിനോടാണ് ഈ കാര്യം പറഞ്ഞത്. പെണ്‍കുട്ടികളെ പിടിച്ചു കൊണ്ടുവന്ന ശേഷം കന്യാകത്വ പരിശോധന നിര്‍ബന്ധമായി ചെയ്യാറുണ്ട്. നീണ്ട പീഡനങ്ങള്‍ക്കൊടുവില്‍ ഗര്‍ഭിണിയായ പെണ്‍കുട്ടികളില്‍ ഗര്‍ഭഛിദ്ര മാര്‍ഗങ്ങളും ഭീകരര്‍ പരീക്ഷിക്കാറുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :