ട്രെയിനിൽ വൻ കവർച്ച; കൊള്ളയടിച്ചത് 23 ടൺ നോട്ടുകൾ, നഷ്ടമായത് വിവിധ ബാങ്കുകളിലേക്കുള്ള പണം

342 കോടിയുമായി ചെന്നൈയിലേക്ക് വന്ന തീവണ്ടി കൊള്ളയടിച്ചു

ചെന്നൈ| aparna shaji| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2016 (15:53 IST)
23 ടൺ പഴയനോട്ടുകളുമായി സേലത്ത് നിന്നും ചെന്നൈയിലേക്ക് പോയ ട്രെയിനിൽ വൻ കവർച്ച. വിവിധ ബാങ്കുകളിലേക്ക് കൊണ്ടുവന്ന പണമാണ് കൊള്ളയടിക്കപ്പെട്ടത്. സേലം എക്സ്പ്രസിലാണ് സംഭവം. ട്രെയിനിന്റെ ബോഗിക്ക് മുകളിൽ ദ്വാരമിട്ടാണ് പണം കവർന്നിരിക്കുന്നത്.

228 പെട്ടികളിലായി സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പണം കൊള്ളയടിക്കപ്പെട്ടുവെന്ന് വ്യക്തമായത്. അഞ്ചു ബാങ്കുകളിലേക്കാണ് പണം കൊണ്ടുവന്നത്. പണം സൂക്ഷിച്ച പെട്ടികൾ ബോഗിയിൽ ഉണ്ടായിരുന്നെങ്കിലും പണം നഷ്ടപ്പെട്ടിരുന്നു. എത്ര കോടി രൂപ കവർന്നുവെന്ന് സ്ഥിരീകരിക്കുവാനായിട്ടില്ല. ബാങ്കിന്റെ പരാതിയെ തുടർന്ന് തമിഴ്നാട് പൊലീസും റെയിൽവ്എ പൊലീസും അന്വേഷണം ആരംഭിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :