ന്യൂയോര്‍ക്കില്‍ കാലുകുത്തിയാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മേയര്‍ സ്ഥാനാര്‍ത്ഥി മംദാനി

ഇസ്രയേല്‍ പ്രധാനമന്ത്രി യുദ്ധ കുറ്റവാളിയെന്നും മംദാനി പറഞ്ഞു.

Netanyahu, Gaza Occupation, Israel- Palestine, WorldNews,നെതന്യാഹു, ഗാസ അധിനിവേശം, ഇസ്രായേൽ- പലസ്തീൻ
Netanyahu Israel
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2025 (16:36 IST)
ന്യൂയോര്‍ക്കില്‍ കാലുകുത്തിയാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ന്യയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി മംദാനി. ഇസ്രയേല്‍ പ്രധാനമന്ത്രി യുദ്ധ കുറ്റവാളിയെന്നും മംദാനി പറഞ്ഞു. താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ നെതന്യാഹു ന്യൂയോര്‍ക്കില്‍ കാലുകുത്തുന്ന നിമിഷം തന്നെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് ഉത്തരവ് നല്‍കുമെന്നും മംദാനി പറഞ്ഞു.

അതേസമയം ടിക്ടോക്കുമായി ബന്ധപ്പെട്ട് അമേരിക്കയും ചൈനയും തമ്മില്‍ കരാറിലെത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കയില്‍ ടിക്ടോക്കിന് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്താനുള്ള സമയം അടുത്തിരിക്കെയാണ് ഈ നീക്കം. അമേരിക്കന്‍ പൗരന്മാരുടെ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ധാരണയാണ് പ്രധാന വിഷയം.

കരാര്‍ പ്രകാരം അമേരിക്കന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനയില്‍ സൂക്ഷിക്കില്ല. പകരം മൊറാക്കിള്‍ പോലുള്ള അമേരിക്കന്‍ കമ്പനികളുടെ സര്‍വറുകളിലേക്ക് ഈ വിവരങ്ങള്‍ മാറ്റും. ഇതുവഴി ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കാനും ചൈനീസ് സര്‍ക്കാരിന്റെ സ്വാധീനം ഒഴിവാക്കാനും സാധിക്കുമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്. കൂടാതെ ടിക്‌ടോക്കിന്റെ അല്‍ഗോരിതം അടക്കമുള്ള വിവരങ്ങള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാന്‍ അനുമതി നല്‍കാനും ഉടമ്പടിയില്‍ വ്യവസ്ഥയായി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :