ആറ്റിങ്ങലില്‍ ബ്യൂട്ടിപാര്‍ലര്‍ ജോലിക്കിടെ അഞ്ചു ജീവനക്കാര്‍ കുഴഞ്ഞുവീണു

ശ്രീനു എസ്| Last Modified ശനി, 17 ജൂലൈ 2021 (12:07 IST)
ആറ്റിങ്ങലില്‍ ബ്യൂട്ടിപാര്‍ലര്‍ ജോലിക്കിടെ അഞ്ചു ജീവനക്കാര്‍ കുഴഞ്ഞുവീണു. വെസ്റ്റ് ബംഗാള്‍ സ്വദേശിനിയായ 27കാരി സുസ്മിത മണ്ഡല്‍, സിക്കിം സ്വദേശിനികളായ സൗമ്യ(25), ഗ്രേസി(24), ഡാര്‍ജലിങ് സ്വദേശി സഞ്ജു(25),ആറ്റിങ്ങല്‍ സ്വദേശിനി മിനി(45) എന്നിവരാണ് കുഴഞ്ഞു വീണത്. എസിയിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.

ഇവര്‍ക്ക് ഓക്‌സിജന്‍ നല്‍കിയാണ് ജീവന്‍ രക്ഷിച്ചത്. ബ്യൂട്ടിപാര്‍ലറില്‍ നിന്ന് നിലവിളികേട്ടെത്തിയ നാട്ടുകാര്‍ ഇവരെ വലിയകുന്ന് താലൂക്കാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :