അനുബന്ധ വാര്‍ത്തകള്‍
- പ്രമേഹത്തെ നിയന്ത്രിക്കും ഈ ഭക്ഷണം !
- മൂന്നു മണിക്കൂറിലധികം പഴകിയ ആഹാരം വിഷമാണ്?!
- ഇന്ധനം വാങ്ങിയാൽ പ്രഭാത ഭക്ഷണം മുതൽ ബൈക്കുവരെ സമ്മാനം; നിവർത്തിയില്ലാതെ ഓഫറുകൾ നൽകി പമ്പുകൾ
- ‘മമ്മൂക്കയുടെ കട്ടൻചായ പ്രേമം’
- ‘മോഹൻലാൽ സെറ്റിലേക്ക് വരുന്നുണ്ട്, അവന്റെ ഇഷ്ടത്തിനനുസരിച്ചുള്ള ഭക്ഷണം ഉണ്ടാക്കണം’- മമ്മൂട്ടി വിളിച്ചു പറഞ്ഞു!
തേളിനെ ജീവനോടെ തിന്നാല്‍ എന്ത് സംഭവിക്കും? ഈ കഥ കേള്‍ക്കൂ...
എല്ലാ ദിവസവും തേളിനെ ഭക്ഷിച്ച് ജീവിക്കാന്‍ സാധിക്കുമോ? ഇറാഖിലുള്ള ഇസ്മയില്‍ ജാസിം മുഹമ്മദ് കഴിഞ്ഞ പതിറ്റാണ്ടുകളായി എല്ലാ ദിവസവും തേളിനെ തന്റെ ആഹാരത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ്.
ഇറാഖിലെ ഗ്രാമപ്രദേശമായ സമ്മാരായിലെ കര്‍ഷകനാണ് ജാസിംമുഹമ്മദ്. കൃഷി നിലങ്ങളില്‍ തേളിന്റെ ശല്യം വളരെ കൂടുതലാണ്. പല മാര്‍ഗങ്ങള്‍ പരീക്ഷിച്ചെങ്കിലും ഇവയെ നശിപ്പിക്കാന്‍ ജാസിം മുഹമ്മദിന് കഴിഞ്ഞില്ല. പിന്നെ വേറെ ഒന്നും ആലോചിച്ചില്ല തന്നെ ഉപദ്രവിക്കുന്ന തേളിനെ ആഹാരത്തിന്റെ ഭാഗമാക്കുകയാണ് ചെയ്തതെന്ന് ജാസിം മുഹമ്മദ് പറയുന്നു.
തേളിനെ ജീവനോടെ കടിച്ചു തിന്നുമ്പോള്‍ വായില്‍ പലതവണ കടിയേറ്റിട്ടുണ്ട്, എന്നാല്‍ ഇതിനെ പ്രതിരോധിക്കാനുള്ള കഴിവ് തന്റെ ശരീരത്തിന് ലഭിച്ചുവെന്നും ജാസിം മുഹമ്മദ് പറയുന്നു. ഇപ്പോള്‍ തേള് തന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണെന്നാണ് ജാസിം മുഹമ്മദ് പറയുന്നത്.