1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident Father and Son dead

ഇരുമ്പ് തോട്ടികൊണ്ട് തേങ്ങയിടാന്‍ ശ്രമിച്ച അച്ഛനും മകനും ഷോക്കേറ്റു മരിച്ചു

Accident Father and Son dead
ഇരുമ്പ് തോട്ടികൊണ്ട് തേങ്ങയിടാന്‍ ശ്രമിച്ച അച്ഛനും മകനും വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റു മരിച്ചു. വിഴിഞ്ഞം ചൊവ്വര സോമതീരം റിസോര്‍ട്ടിനടുത്തുള്ള പുതുവല്‍ പുത്തന്‍ വീട്ടില്‍ അപ്പുക്കുട്ടന്‍ (65), മകന്‍ റെനില്‍ (36) എന്നിവരാണ് മരിച്ചത്.
 
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ദുരന്തം ഉണ്ടായത്. തേങ്ങയിടാന്‍ ശ്രമിച്ചപ്പോള്‍ അടുത്തുകൂടി പോകുന്ന 11 കെ.വി വൈദ്യുതി ലൈനില്‍ ഇരുമ്പ് തോട്ടി തട്ടുകയായിരുന്നു. ഇരുവരും തത്ക്ഷണം  മരിച്ചു. വൈദ്യുതി ഷോക്കില്‍ ഇരുവരുടെയും ശരീരം പകുതിയോളം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
 
അടുത്ത ലേഖനം
ബൈക്കില്‍ നിന്ന് തെറിച്ചുവീണ വീട്ടമ്മ ബസിനടിയില്‍ പെട്ട് മരിച്ചു