1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. America election news

ട്രംപിന് ചൈനയില്‍ രഹസ്യ ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ബൈഡന്‍

America
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ചൈനയില്‍ രഹസ്യ ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനഘട്ട സംവാദത്തിലാണ് ബൈഡന്‍ ആരോപണം ഉന്നയിച്ചത്. കൊവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടു.
 
എന്നാല്‍ കൊവിഡിന്റെ കാര്യത്തില്‍ ട്രംപ് പൂര്‍ണ പരാജയമാണെന്ന് ബൈഡന്‍ വാദിച്ചു. പ്രതിരോധ സംവിധാനങ്ങളെകുറിച്ച് ട്രംപിന് യാതൊരു ധാരണയും ഇല്ലെന്നും ബൈഡന്‍ പറഞ്ഞു. ബൈഡനും മകനും ചൈനയില്‍ നിന്നും ഇറാഖില്‍ നിന്നും പണം ഉണ്ടാക്കിയെന്ന് ട്രംപ് ആരോപിച്ചു.
അടുത്ത ലേഖനം
കച്ചവടം പൊടിപൊടിച്ചു: നാലുദിവസംകൊണ്ട് ആമസോണും ഫ്ലിപ്കാർട്ടും നേടിയത് 26.000 കോടിയുടെ വിൽപ്പന