അനുബന്ധ വാര്‍ത്തകള്‍
- കണ്ണൂരില്‍ കൊവിഡ് വാക്സിന് വിതരണം നടത്തുന്നത് മൂന്നുഘട്ടങ്ങളിലായി
- ഡാന്‍സ് കളിക്കാനും ജീന്‍സ് ധരിക്കാനും ഭാര്യ വിസമ്മതിച്ചു; തലാക്ക് ചൊല്ലിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
- ഡാമുകള്‍ സന്ദര്‍ശിക്കാം; നിബന്ധനകള്‍ ഇതൊക്കെ
- അഞ്ച് മാസത്തിനിടെ കൊല്ലപ്പെട്ടത് ആറ് സിപിഎമ്മുകാർ, കൊലക്കളമായി കേരളം
- സ്വന്തം ഇഷ്ടപ്രകാരം പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് മതം മാറാം, ആരെയും വിവാഹവും കഴിക്കാം: കോടതി
ആശുപത്രിയില്‍ കൊവിഡ് രോഗിയെ മറ്റൊരു കൊവിഡ് രോഗി ഓക്സിജന്‍ സിലിണ്ടര്‍കൊണ്ട് തലയ്ക്കടിച്ച് കൊന്നു
ആശുപത്രിയില്‍ കൊവിഡ് രോഗിയെ മറ്റൊരു കൊവിഡ് രോഗി ഓക്സിജന്‍ സിലിണ്ടര്‍കൊണ്ട് തലയ്ക്കടിച്ച് കൊന്നു. വ്യാഴാഴ്ച അമേരിക്കയിലെ ലോസാഞ്ചല്‍സിലെ ലങ്കാസ്റ്ററിലെ ആന്റിലോപ്വാലി ആശുപത്രിയിലാണ് സംഭവം നടന്നത്. ഒരുമുറിയില്‍ താമസിച്ചിരുന്ന 82കാരനെ കൂടെതാമസിച്ചിരുന്ന 35 കാരനാണ് വകവരുത്തിയത്. സംഭവത്തില്‍ പ്രതിയായ ജെസ്സി മാര്‍ട്ടിനെതിരെ പൊലീസ് കേസ് എടുത്തു.
മുറിയില്‍ 85 കാരന് പ്രാര്‍ത്ഥിക്കുന്നത് ജെസ്സിക്ക് ഇഷ്ടപ്പെട്ടില്ല. ഇതില്‍ ദേഷ്യം വന്ന ഇയാല്‍ വൃദ്ധനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വൃദ്ധനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ജെസ്സി നിലവില്‍ കൊവിഡ് ചികിത്സയിലാണ്. ഇയാള്‍ക്ക് ഒരുമില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.