പെലെയ്ക്ക് 67

Pele
WDWD
കാല്‍പന്തുകളിയിലെ നിത്യ വിസ്മയമായിരുന്ന പെലെയ്ക്ക് 2007, ഒക്ടോബര്‍ 23ന് 67 വയസ് തികയുന്നു. തെരുവില്‍ പന്തു തട്ടി ലോക ഫുട്ബോളിന്‍റെ നെറുകയിലെത്തിയ പെലെയുടെ ബാല്യം ദാരിദ്യ്രത്തിന് നടുവിലായിരുന്നു. ബ്രസീലിലെ ട്രസ്കാരക്കോസ് എന്ന ഗ്രാമത്തിലാണ് പെലെ ജനിച്ചത്.

ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോളര്‍മാരില്‍ ഒരാള്‍. ബ്രസീലിയന്‍ മഞ്ഞപ്പടയുടെ സാംബാ താളത്തിനൊപ്പിച്ച ചുവടുവയ്പിന്‍റെ മധുര സ്മരണയാണ് പെലെ. സാന്‍റോസ് ക്ളബിനു വേണ്ടി പെലെ 1000 ഗോളാണടിച്ചത്.

എഡ്സണ്‍ അരാന്‍റസ്ഡൊ നാസിമെന്‍റാ എന്ന പെലെ 15-ാം വയസില്‍ സാന്‍റോസ് ക്ളബിനു വേണ്ടി കളിച്ചു തുടങ്ങി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ദേശീയ ടീമിലിടം കിട്ടി. അര്‍ജന്‍റീനക്കെതിരെയായിരുന്നു ആദ്യ രാജ്യാന്തര മത്സരം. ഈ മത്സരത്തില്‍ തന്നെ പെലെ ഗോള്‍ നേടി.

1958ല്‍ ലോകകപ്പ് ടീമിലെത്തി. പെലെയ്ക്ക് 17 വയസ്സ്. ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പയ്യന്‍. സ്വീഡനിലായിരുന്നു മത്സരം. പെലെയെ ടീമിലെടുത്തത് ബ്രസീലില്‍ വിവാദമായി. ലോകകപ്പ് കളിയ്ക്കാന്‍ ഈ പയ്യന് പക്വതയായില്ല എന്നായിരുന്നു പ്രധാന വിമര്‍ശനം. സ്വീഡനിലെത്തുമ്പോള്‍ പെലെയുടെ മുട്ടുകാലിന് പരിക്കും.

ആദ്യ രണ്ടു മത്സരത്തില്‍ കോച്ച് വിന്‍സന്‍റ് ഫിയോള പെലെയെ ഇറക്കിയില്ല. സോവിയറ്റ് യൂണിയനതിരെയാണ് മൂന്നാമത്തെ കളി. പെലെയെ ഇറക്കണമെന്ന് ഫിയോള കരുതി. ടീമിന്‍റെ മനഃശാസ്ത്രജ്ഞന്‍ സമ്മതിച്ചില്ല. ശിശുവാണ്. പോരാത്തത്തിന് മെലിഞ്ഞ ശരീരവും. മനഃശാസ്ത്രജ്ഞന്‍റെ വിലക്കുകള്‍ ഫിയോള അവഗണിച്ചു. ഫുട്ബോളിന്‍റെ ഭാഗ്യം.

WEBDUNIA|

പെലെ ഇറങ്ങി. ബ്രസീസിന്‍റെ ആരാധന മൂര്‍ത്തിയായിരുന്ന ഗാരഞ്ചയുമൊത്ത് ഇണങ്ങി. സോവിയറ്റിനെ തൂത്തെറിഞ്ഞു. (2-0). ഇതോടെ പെലെയെ മാറ്റി നിര്‍ത്താന്‍ പറ്റാതായി. വെയില്‍സിനെതിരെ ക്വാര്‍ട്ടര്‍. പെലെയുടെ ഗോളില്‍ വിജയം. ഫ്രാന്‍സിനെതിരെ സെമി. പെലെ 23 മിനുട്ടിനുള്ളില്‍ നേടിയ ഹാട്രിക്കോടെ 5-2 വി ിജയം . സ്വീഡനെതിരെ ഫൈനല്‍. പെലെയ്ക്ക് രണ്ടു ഗോള്‍ കൂടി. ബ്രസീല്‍ ചാമ്പ്യന്മാര്‍!.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :