ധോനിക്ക് അഗ്നി ‘പരീക്ഷ’

PROPRO
മഹേന്ദ്രസിംഗ് ധോനി തങ്ങളുടെ അഭിമാനം എത്രമാത്രം ഉയര്‍ത്തുന്നുണ്ടെന്ന് റാഞ്ചി സെന്‍റ് സേവ്യേഴ്സ് കോളേജിന് നന്നായിട്ടറിയാം. അതാണ് ഇന്ത്യന്‍ നായകന്‍റെ മുടങ്ങിപ്പോയ പഠനം കൂട്ടിച്ചേര്‍ക്കാന്‍ കോളേജ് ഇത്രമാത്രം കഷ്ടപ്പെടുന്നത്.

ബി കോം വിദ്യാര്‍ത്ഥിയായ ധോനിയുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ തിങ്കളാഴ്ച തുടങ്ങി. കടുത്ത മത്സര ഷെഡ്യൂളിനിടയില്‍ എങ്ങനെ പരീക്ഷ എഴുതും. താരത്തിന്‍റെ ഈ ദു:ഖം പരിഹരിക്കാന്‍ ധോനിക്ക് മാത്രമായി പ്രത്യേക പരീക്ഷാ സംവിധാനം ഒരുക്കാമെന്ന നിലയിലാണ് കോളേജ് അധികൃതര്‍.

ഇനി പരീക്ഷ എഴുതിയാല്‍ തന്നെ ക്രിക്കറ്റിന്‍റെ തിരക്കിനിടയില്‍ ഒന്നും പഠിക്കാനും കഴിഞ്ഞില്ല. എന്നാല്‍ പരീക്ഷ എഴുതിക്കാന്‍ വാശി പിടിച്ചിരിക്കുന്ന കോളേജ് വിടാനുള്ള ഭാവമില്ല. ആവശ്യമായ പുസ്തകങ്ങളും ബുക്കുകളും അദ്ധ്യാപകര്‍ തന്നെ താരത്തിനു നല്‍കുകയും ചെയ്തു.

വിദൂര വിദ്യാഭ്യാസ സംവിധാനങ്ങളില്‍ പരീക്ഷ എഴുതാന്‍ ഒരുക്കിയിരിക്കുന്ന ഓണ്‍ ലൈന്‍ പരീക്ഷ വേണമെങ്കില്‍ ധോനിക്ക് പ്രയോജനപ്പെടുത്താം എന്ന് പ്രിന്‍സിപ്പല്‍ ഫാദര്‍ നിക്കോളാസ് ടെറ്റേ പറയുന്നു. അഡ്മിഷന്‍ എടുത്ത ശേഷം ഒരു ക്ലാസ്സില്‍ പോലും ഇതുവരെ പങ്കെടുക്കാത്ത ഏക വിദ്യാര്‍ത്ഥിയും ധോനിയാണ്.

WEBDUNIA|
ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര കഴിഞ്ഞ് നാല് ദിന ഇടവേളയ്ക്കായി റാഞ്ചിയില്‍ എത്തിയതായിരുന്നു താരം. പേരും പെരുമയുമൊക്കെ ഉണ്ടെങ്കിലും വിദ്യാഭ്യാസത്തിനു തുല്യം അത് മാത്രമേയുള്ളെന്ന് ധോനിക്ക് വ്യക്തമായി അറിയാം. ഒന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതാമെന്ന് ധോനി വിചാരിച്ചതും അതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :