റൊണാള്‍ഡീന്യോയുടെ വീട് വാടകയ്ക്ക്

റിയോ ഡി ജനീറോ| VISHNU.NL| Last Modified ഞായര്‍, 25 മെയ് 2014 (16:11 IST)
പണമുണ്ടാക്കാന്‍ ബ്രസീലിന്റെ മുന്‍ ഫുട്ബോള്‍ താരം റൊണാള്‍ഡീന്യോ സ്വന്തം വീട് വാടകയ്ക്കു നല്‍കുന്നു. തലസ്ഥാന നഗരത്തില്‍ കണ്ണയ ഭാഗത്ത് സ്ഥിതിചെയ്യുന്ന വീടാണ് ഒമ്പതു ലക്ഷം രൂപക്ക് വാടകക്ക് നല്‍കാന്‍ താരം തീരുമാനിച്ചിരിക്കുന്നത്.

അഞ്ചു ബെഡ്റൂമുകളുള്ള വീട് ഓണ്‍ലൈനായി വാടകക്ക് സ്വന്തമാക്കാമെന്ന് ട്വിറ്ററില്‍ റൊണാള്‍ഡീന്യോ തന്നെയാണ്
സ്ഥിരീകരിച്ചിരിക്കുന്നത്. അത്യാഡംബര വീടാണ് താരത്തിന്റേത്.

ആറ് ബാത്റൂമുകളുള്ള വീട്ടില്‍ സ്വന്തമായി സോന, ബാര്‍ബിക്യൂ ഉള്‍പ്പെടെ സൗകര്യങ്ങളുമുണ്ട്. റിയോയിലെ ബറഡ ടിജൂക മേഖലയിലാണ് താരത്തിന്‍െറ അത്യാഡംബര ഭവനം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :