മൈക്ക് ടൈസന്‍ മിഷേലായി!

ന്യുയോര്‍ക്ക്: | WEBDUNIA| Last Modified ശനി, 15 ഡിസം‌ബര്‍ 2012 (14:22 IST)
PRO
PRO
കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു. കാരണം വേറൊന്നുമല്ല, നല്ലൊരു ആണ്‍കുട്ടിയായ മൈക്ക് ടൈസന്‍ പെണ്ണായ വാര്‍ത്ത കേട്ടാണ്. ബോക്സിംഗ് ചാമ്പ്യന്‍ മൈക്ക് ടൈസന്‍ ലിംഗമാറ്റ ശസ്‌ത്രക്രിയക്ക്‌ വിധേയനായി. 16 മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയ വിജയമായിരുന്നു. ഇപ്പോള്‍ മിഷേല്‍ എന്ന പേരിലാണ്‌ ടൈസന്‍ അറിയപ്പെടുന്നത്‌! ഇങ്ങനെ പോയി വാര്‍ത്തകള്‍!

ബ്രിട്ടണിലെ ആക്ഷേപഹാസ്യ വെബ്‌സൈറ്റായ 'ന്യൂസ്‌ ബിസ്‌ക്കറ്റാ'ണ്‌ നവംബര്‍ അവസാനമാണ് ടൈസന്‍ പെണ്ണായ വാര്‍ത്ത പുറത്തുവിട്ടത്‌. കളിയാക്കി വിട്ട വാര്‍ത്ത കാര്യമായപ്പോള്‍ പുലിവാല് പിടിച്ച അവസ്ഥയിലാണ് വെബ്സൈറ്റ് അധികൃതര്‍. വാര്‍ത്ത പുറത്തുവന്നതോടെ സൈറ്റില്‍ ആഫ്രിക്കയില്‍ നിന്നുളള സന്ദര്‍ശകരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയുംസൈറ്റ്‌ പലതവണ നിശ്ചലമാവുകയും ചെയ്‌തു!

സംഭവം തമാശയാണെന്ന്‌ അറിയാതെ ആഫ്രിക്കന്‍ സൈറ്റുകള്‍ ഈ വാര്‍ത്ത വളരെ ഗൗരവത്തോടെ റിപ്പോര്‍ട്ട്‌ ചെയ്‌ത് പുലിവാലുപിടിച്ചു! 'സ്‌റ്റാന്‍ഡേര്‍ഡ്‌', 'സ്‌പൈഘാന', സാംബിയന്‍വാച്ച്‌ഡോഗ്‌ എന്നീ സൈറ്റുകളാണ്‌ ന്യൂസ്‌ബിസ്‌കറ്റ്‌ സൃഷ്‌ടിച്ച വാര്‍ത്ത ഗൗരവമാണെന്ന്‌ കരുതി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :