1962ല്‍ ചിലിയിലെ ലോകകപ്പിലും പെലെ ടീമില്‍. മെക്സിക്കോയ്ക്കെതിരെ ആദ്യ കളി. പെലെയുടെ മാന്ത്രിക സ്പര്‍ശമുള്ള ഗോളോടെ 2-0നു വിജയം. രണ്ടാമത്തെ മത്സരം ചെക്കോസ്ളോവാക്യക്കെതിരെ. ഇതില്‍ പരിക്കേറ്റു. പിന്നെ ഒരു മത്സരവും കളിക്കാനായില്ല. പക്ഷേ പെലെയുടെ കൂട്ടുകാര്‍ ബ്രസീലിനെ ലോക ചാമ്പ്യന്മാരാക്കി.
1966ല്‍ ഇംഗ്ളണ്ട് വേദി. പെലെയായിരുന്നു എല്ലാവരുടെയും ലക്ഷ്യം. ബള്‍ഗേറിയക്കെതിരെ ആദ്യ മത്സരം. ബള്‍ഗേറിയന്‍ പ്രതിരോധത്തില്‍ പെലെയെ ചവിട്ടിക്കൂട്ടി. രണ്ടാം മത്സരം കളിക്കുമോ എന്നുതന്നെ സംശയമായി. കളിച്ചത് കൂടുതല്‍ കുഴപ്പമായി. പോര്‍ച്ചുഗലുകാര്‍ ആക്രമിച്ചു വീഴ്ത്തി. കരഞ്ഞുകൊണ്ട് പെലെ കളംവിട്ടു. ഇനി ലോകകപ്പ് കളിയ്ക്കില്ല എന്ന പ്രതിജ്ഞയോടെ.
1970ല്‍ പെലെ പ്രതിജ്ഞ ലംഘിച്ചു. മെക്സിക്കോവിലെത്തി. പെലെയുടെ നിര്‍ണായക പങ്കില്‍ ബ്രസീല്‍ യുള്‍റിമെ കപ്പില്‍ ഹാട്രിക് തികച്ചു. നിരവധി പുരസ്കാരങ്ങളും പെലെയെത്തേടിയെത്തി. 2000 നൂറ്റാണ്ടിലെ മികച്ച രണ്ടാമത്തെ കായികതാരമായി തെരഞ്ഞെടുത്തത് ബ്രസീലിന്റെ കറുത്തു മുത്തായ പെലെയെയാണ് .