പുകയില വിരുദ്ധ ഒളിമ്പിക്‍സ്

biejing
FILEFILE
അടുത്ത വര്‍ഷം നടക്കുന്ന ഒളിമ്പിക്‍സിനു ഹരിതാഭ നിലനിര്‍ത്താന്‍ ആതിഥേയരായ ചൈന വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുന്നത്. ഇതില്‍ ഒന്ന് സിഗരറ്റ് പുകയില്‍ നിന്നും ഒളിമ്പിക്‍സ് ഗ്രാമത്തെ മുക്തമാക്കാനുള്ള ശ്രമമാണ്. ഒക്ടോബര്‍ ഒന്നു മുതല്‍ ബീജിംഗില്‍ മുഴുവനും പുകവലി നിരോധനം നടപ്പില്‍ വരുത്തും.

പുകവലി വിരുദ്ധ പ്രചരണത്തിന്‍റെ ഭാഗമായി ചൈനയിലെങ്ങും ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. 66,000 ലോക്കല്‍ കാബുകളില്‍ പുകവലി നിരോധിച്ചു കൊണ്ടുള്ള ചിഹ്‌നങ്ങള്‍ വച്ചിരിക്കുകയാണ്. 2005 മുതല്‍ നടപ്പില്‍ വരുത്തുന്ന പുകവലി വിരുദ്ധ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായിട്ടാണ് പുകവലി നിരോധനം കൊണ്ടുവരുന്നത്.

കാബുകളില്‍ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും പുകവലി നിരോധിച്ചിരിക്കുകയാണ്. കാബുകളില്‍ പുകവലിക്കു പിടിക്കപ്പെട്ടാല്‍ 13 മുതല്‍ 26 ഡോളര്‍ വരെ പിഴയടയ്‌ക്കേണ്ടിയും വരും. യാത്രക്കാര്‍ നിയമം ലംഘിച്ചാല്‍ മാധ്യമങ്ങളിലൂടെ അവരുടെ പേരുകള്‍ പുറത്തു വിടും.

ആശുപത്രികള്‍ സ്കൂളുകള്‍, റസ്റ്റോറന്‍റുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാം ഏപ്രില്‍ മുതല്‍ ബീജിംഗില്‍ പുകവലി നിരോധനമാണ്. ബീജിംഗ് ഹെല്‍ത്ത് ബ്യൂറോയാണ് ഇക്കാര്യത്തില്‍ നേതൃത്വം നല്‍കുന്നത്. ഒളിമ്പിക്ക് വേദികളില്‍ നിരോധനം സംബന്ധിച്ച തീരുമാനങ്ങള്‍ കൊണ്ട് വരുന്നത് ബീജിംഗിലെ മുനിസിപ്പല്‍ ഭരണ കൂടമാണ്.

ബീജിംഗ്: | WEBDUNIA|
നിരോധനം എത്ര കടുത്ത താണെങ്കിലും അത് എത്രമാത്രം ഫലപ്രദമാകും എന്നതാണ് ബീജിംഗിന്‍റെ പ്രധാന പ്രശ്‌നം. അടുത്തിടെ നടന്ന സര്‍വ്വെയില്‍ ബീജിംഗിലെ പുരുഷ്‌ന്മാരില്‍ പകുതിയിലധികം പേര്‍ പുകവലിക്കാരാണെന്നു കണ്ടെത്തിയിരുന്നു. യാത്രക്കാര്‍ നിയമം പാലിക്കുമോ എന്ന ഭയത്തിലാണ് ടാക്‍സി ഡ്രൈവര്‍മാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :