ധോനി വെടിവെപ്പ് പരിശീലിക്കുന്നു

PROPRO
ഓസീസ്, ഇംഗ്ലണ്ട് പ്രൊഫഷണല്‍ സമീപനമുള്ള ക്രിക്കറ്റിലെ എതിരാളികള്‍ ഒക്കെ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോനിക്ക് പുല്ലാണ്. എന്നാല്‍ തീവ്രവാദം ഭീകരപ്രവര്‍ത്തനം പോലുള്ള കാര്യങ്ങളില്‍ ചെറിയ ഭീതി ഉണ്ട്.

ഇംഗ്ലണ്ടിനെതിരെ ആറാമത്തെയും ഏഴാമത്തെയും ഏകദിനങ്ങള്‍ ഉപേക്ഷിച്ചപ്പോള്‍ നായകന്‍ മറ്റുള്ളവരെ പോലെ ഒഴിവ് ആഘോഷിച്ചില്ല. സ്വന്തം വീട്ടിലേക്ക് പൊയ്ക്കളഞ്ഞു. വെടി വയ്ക്കാന്‍ പരിശീലിക്കുക ആയിരുന്നു ലക്‍ഷ്യം.

ഞായറാഴ്ച വീടിനു മുകളിലേക്ക് ഡബിള്‍ ബോര്‍ റൈഫിളുമായി കയറിയ ധോനി പരിശീലിക്കുകയും ചെയ്തു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ സംഗതി അറിഞ്ഞ് എത്താന്‍ തുടങ്ങിയപ്പോള്‍ പരിപാടി നിര്‍ത്തി അകത്തേക്ക് വലിഞ്ഞു.

അയല്‍ക്കാര്‍ പറയുന്നത് സ്വന്തം സുരക്ഷിതത്വത്തില്‍ ഇന്ത്യന്‍ നായകന് ചെറിയ ടെന്‍ഷന്‍ ഉണ്ടെന്നാണ്. നിരോധനമില്ലാത്ത ബോര്‍ റൈഫിള്‍ ലൈസന്‍സ് ധോനിക്കുണ്ട്. പുറമേ നിരോധനമുള്ള 9 എം എം പിസ്റ്റളിനുള്ള ലൈസന്‍സിനു വേണ്ടിയും ഇന്ത്യന്‍ താരം ശ്രമം നടത്തുന്നുണ്ട്.

WEBDUNIA|
സുരക്ഷാ സംവിധാനത്തെ കുറിച്ച് പുനര്‍ ചിന്തിക്കാന്‍ ധോനിയെ പ്രേരിപ്പിച്ചത് മുംബൈ സംഭവം ആണെന്നും അയല്‍ക്കാര്‍ പറയുന്നു. അതേ സമയം ധോനിക്ക് ജാര്‍ഖണ്ഡ് നല്‍കിയിരിക്കുന്നത് കൂടിയ സുരക്ഷയായ വൈ കാറ്റഗറിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :