PRO |
പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ കോട്ടയുടെ നിര്‍മ്മാണം നടന്നതെന്നാണ് വിശ്വാസം. കാകത്യാസ് വംശജരായിരുന്നു ദക്ഷിണേന്ത്യയുടെ ഈ ഭാഗത്ത് അന്ന് ഭരണം നടത്തിയിരുന്നത്. മണ്ണുകൊണ്ടാണ് ഈ കോട്ട ആദ്യം പണികഴിപ്പിച്ചത്. പിന്നീട് പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലും പ്രദേശത്ത് ഭരണം നടത്തിയ ക്വത്തബ് ഷാഹി രാജാക്കന്‍മാരുടെ ഭരണകാലത്താണ് ഇത് കല്ലില്‍ പുനര്‍നിര്‍മ്മിച്ചത്. പുനര്‍നിര്‍മ്മാണത്തിന് ഏതാണ്ട് 62 വര്‍ഷം വേണ്ടി വന്നതായി ചരിത്രം സാക്‍ഷ്യപ്പെടുത്തുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |