സെക്സിയാവാന്‍ തയ്യാറെടുപ്പോ....വേണ്ട !

WEBDUNIA| Last Modified ഞായര്‍, 26 ജൂലൈ 2009 (16:41 IST)
സെക്സിയാവുന്നതിന് തയ്യാറെടുപ്പുകള്‍ വേണോ? വേണ്ട എന്നാണ് ‘പുസിക്യാറ്റ് ഡോള്‍സ്’ താരം നിക്കോള്‍ ഷെര്‍സിംഗര്‍ പറയുന്നത്. തന്റെ സെക്സ് അപ്പീല്‍ സ്വാഭാവികമാണെന്നാണ് ഈ അമേരിക്കന്‍ പോപ് താരം അവകാശപ്പെടുന്നത്.

സംഗീത പരിപാടികളില്‍ ധരിക്കുന്ന ശരീര വടിവുകള്‍ എടുത്ത് കാണിക്കുന്ന വസ്ത്രങ്ങള്‍ സെക്സ് അപ്പീല്‍ ഉണ്ടാക്കാന്‍ സഹായിക്കുമെന്ന് നിക്കോളിന് ഒട്ടും ഉറപ്പില്ല ! എന്നാല്‍, സ്വന്തം ആത്മവിശ്വാസമാണ് എതിര്‍ലിംഗത്തിലുള്ളവര്‍ക്ക് തന്നോട് ആകര്‍ഷണം തോന്നാന്‍ കാരണമെന്ന് നിക്കോള്‍ വിശ്വസിക്കുന്നു.

" ഒരാളെ സെക്സിയാക്കുന്നത് മനസ്സില്‍ നിന്ന് പ്രതിഫലിക്കുന്ന ആത്മവിശ്വാസമാണ്. സെക്സി ആവാന്‍ അതിഭയങ്കരമായ ഗ്ലാമര്‍ ഉണ്ടാവണം എന്നൊന്നുമില്ല. സാധാരണ ജീന്‍സോ ടീ ഷര്‍ട്ടോ ധരിച്ചാലും സെക്സിയാവാന്‍ കഴിയും, ഒരു ലൈറ്റ് പ്രകാശിക്കുന്നത് പോലെ," സെക്സി ലുക്കിനെ കുറിച്ച് നിക്കോള്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

പുസിക്യാറ്റ് ഡോള്‍സ് തനിക്ക് ഏറെ ആത്മവിശ്വാസം നല്‍കി എന്ന് ഫോര്‍മുല വണ്‍ റേസിംഗ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടന്റെ കാമുകിയായ ഈ 31 കാരി പറയുന്നു. സ്റ്റേജില്‍ എത്തിയാല്‍ പിന്നെ താന്‍ ആളാകെ മാറുമെന്നും പിന്നീട് തനിക്കുള്ളിലെ മറ്റൊരു പുസിക്യാറ്റ് ഡോള്‍ ആയിരിക്കും പ്രകടനം നടത്തുന്നത് എന്നും നിക്കോള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :