റെസിഡന്‍റ് ഈവിള്‍ വീണ്ടും, അഞ്ചാം വരവ് 3ഡിയില്‍

WEBDUNIA|
PRO
റെസിഡന്‍റ് ഈവിള്‍ വീണ്ടും വരുന്നു. ഇത് റെസിഡന്‍റ് ഈവിള്‍ പരമ്പരയിലെ അഞ്ചാമത്തെ അവതാരം. സെപ്റ്റംബര്‍ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. ഈ ചിത്രവും ആക്ഷന്‍ അഡ്വഞ്ചര്‍ ഹൊറര്‍ ജോണറിലുള്ള സിനിമയാണ്.

പോള്‍ ആന്‍ഡേഴ്സണ്‍ സംവിധാനം ചെയ്ത ‘റെസിഡന്‍റ് ഈവിള്‍: റിട്രിബ്യൂഷന്‍’ 3ഡി പതിപ്പായാണ് പ്രേക്ഷകരിലേക്ക് എത്തുക. മില്ല ജോവോവിച്ച്, മിഷേല്‍ റോഡ്രിഗ്യൂസ്, സിയന്ന ഗില്ലറി, കെവിന്‍ ഡ്യുറാന്‍ഡ്, ഷോണ്‍ റോബര്‍ട്സ്, കോളിന്‍ സല്‍മണ്‍, ബോറിസ് കോഡ്ജെ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ലോകമെമ്പാടുമായി 700 മില്യണ്‍ ഡോളറോളം ഗ്രോസ് നേടിയ പരമ്പരയാണ് റെസിഡന്‍റ് ഈവിള്‍ സീരീസ്. അമ്പര്‍ലാ കോര്‍പ്പറേഷന്‍റെ മാരകമായ ടി-വൈറസുകള്‍ ലോകത്തെ നശിപ്പിക്കാന്‍ പാകത്തിലേക്ക് പരിണമിക്കുന്നതോടെയാണ് സിനിമയുടെ തുടക്കം.



ഈ വിപത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കാനായി ആലിസ്(മില്ല ജോവോവിച്ച്) എത്തുന്നു. അവള്‍ക്കുമാത്രമേ അമ്പര്‍ലാ കോര്‍പ്പറേഷന്‍റെ കുതന്ത്രങ്ങളെ പ്രതിരോധിക്കാന്‍ കഴിയൂ. വളരെ സാഹസികമായി അവള്‍ തന്‍റെ വേട്ട ആരംഭിക്കുന്നു. ഈ പോരാട്ടവുമായി ആലിസ് ലോകത്തിന്‍റെ വിവിധഭാഗങ്ങളിലൂടെ സഞ്ചരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :