റീമേക്ക് അനുവദിക്കില്ലെന്ന് ആരാധകര്‍

WEBDUNIA| Last Modified ചൊവ്വ, 11 ജനുവരി 2011 (19:17 IST)
ഓസ്ട്രേലിയന്‍ സംവിധായകന്‍ ബാസ് ലഹര്‍മാന്‍ പുലിവാലുപിടിച്ച അവസ്ഥയിലാണ്. ‘ദി ഗ്രേറ്റ് ഗാറ്റ്സ്‌ബി’ എന്ന ക്ലാസിക് ഒന്നു റീമേക്ക് ചെയ്തുകളയാമെന്ന് വിചാരിച്ചതാണ് കുഴപ്പമായത്. റീമേക്ക് അനുവദിക്കില്ലെന്ന് അറിയിച്ച് ഗാറ്റ്സ്ബിയുടെ ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോള്‍ തങ്ങളുടെ മനസിലുള്ള ഒരു ക്ലാസിക്കിനെ പൊളിച്ചെഴുതാന്‍ സമ്മതിക്കില്ല എന്നുതന്നെയാണ് ആരാധകരുടെ നിലപാട്. 3ഡി റീമേക്കാണ് ബാസ് ലഹര്‍മാന്‍ ഉദ്ദേശിച്ചിരുന്നത്. തന്‍റെ ആഗ്രഹം ഒരു ആഗ്രഹമായി തന്നെ തുടരുമോ എന്നാണ് അദ്ദേഹം ഇപ്പോള്‍ ഭയപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :