ബോണ്ട്‌ ബ്രോസ്‌നന്‍ ഉമ്മവീരന്‍

പിയേഴ്‌സ്‌ ബ്രോസ്‌നനും ഭാര്യയും
PROPRO
കാമുകിമാരാല്‍ വശം കെടുന്ന രഹസ്യപൊലീസുകാരനായ ജെയിസ്‌ ബോണ്ട്‌ അല്ല പിയേഴ്‌സ്‌ ബ്രോസ്‌നന്‍ ഇപ്പോള്‍ , എങ്കിലും പെണ്‍ കാമനകള്‍ അദ്ദേഹത്തെ വിടാതെ പുറകേയുണ്ട്‌‌. ‘ഹോളിവുഡിലെ ഉമ്മവീരന്‍ ’ എന്ന അംഗീകാരം പെണ്ണുങ്ങള്‍ കല്‌പിച്ചു നല്‌കിയിരിക്കുകയാണ്‌ ഈ ‘റിട്ടേര്‍ഡ്‌ ബോണ്ട്‌’ താരത്തിന്‌.

ചുംബനങ്ങളുടെ കാര്യത്തില്‍ ബ്രോസ്‌നന്‍ ഒരു ‘കാലന്‍ ’ തന്നെയാണെന്നാണ് ഹോളിവുഡ്‌ സുന്ദരിമാരുടെ വിലയിരുത്തല്‍. വില്ലന്മാരുടെ ഭാര്യമാരെ ഞെടിയിടകൊണ്ട്‌ കിടപ്പറയില്‍ എത്തിക്കാനുള്ള ബോണ്ടിന്‍റെ വൈദഗ്‌ധ്യം വെള്ളിത്തരിക്ക്‌ പുറത്തെ ഈ കുടുംബനാഥനിലും ആരോപിക്കുകയാണ്‌ മാധ്യമങ്ങള്‍.

എന്നാല്‍ ബ്രോസ്‌നന്‍റെ ഭാര്യ കീലെ ഷെയ്‌സ്‌മിത്തിനും ഇക്കാര്യത്തില്‍ പരാതിയില്ല. ഭര്‍ത്താവിന്‍റെ ചുംബന പ്രാവീണ്യത്തെ വാഴ്‌ത്താന്‍ അവര്‍ക്ക്‌ നൂറ്‌ നാവാണ്‌. അമ്പത്തഞ്ചുകാരനായ തന്‍റെ ഭര്‍ത്താവ്‌ ‘കലാപകരാരിയായ ഉമ്മവീര’നാണെന്നാണ്‌ അവരുടെ വിലയിരുത്തല്‍.

ബ്രോസ്‌നന്‍റെ പുതിയ ചിത്രമായ ‘മാ മാമിയ’യുടെ സെറ്റിലുള്ളവര്‍ക്കും ഇതേ അഭിപ്രായമാണ്‌. ഉമ്മ വയ്‌പ്പിന്‍റെ കാര്യത്തില്‍ ബ്രോസ്‌നന്‍ വിദഗ്‌ധനാണെങ്കിലും അക്കാര്യം പരീക്ഷച്ചറിയാന്‍ താത്‌പര്യമില്ലെന്ന കുലീന നിലപാടിലാണ്‌ ചിത്രത്തിലെ അഭിനേത്രിയായ അമന്‍ഡാ സെഫ്രെയ്‌ഡ്‌.
പിയേഴ്‌സ്‌ ബ്രോസ്‌നന്‍
PROPRO


അയര്‍ലന്‍റ്‌കാരനായ ബ്രോസ്‌നന്‍ ഗോള്‍ഡന്‍ ഐ, ടുമാറോ നെവര്‍ ഡൈസ്‌, ദി വേള്‍ഡ്‌ ഈസ്‌ നോട്ട്‌ ഇനഫ്‌, ഡൈ അനദര്‍ ഡേ തുടങ്ങിയ ബോണ്ട്‌ ചിത്രങ്ങളില്‍ നായകനായിരുന്നു. തോമസ്‌ ക്രൗണ്‍ അഫയര്‍ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഓസ്‌ട്രേലിയന്‍ നടിയായ കാസന്‍ഡ്ര ഹാരീസ്‌ ആയിരുന്നു ബ്രോസ്‌നന്‍റെ ആദ്യഭാര്യ. അര്‍ബ്ബുദ രോഗബാധയെ തുര്‍ന്ന്‌ അവര്‍ 1991ല്‍ അന്തരിച്ചു.

WEBDUNIA|
അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയായ സ്‌മിത്തിനെ 2001ലാണ്‌ ബ്രോസ്‌നന്‍ കല്യാണം കഴിക്കുന്നത്‌. ആണവ നിര്‍വ്യാപനത്തിന്‌ വേണ്ടി ശക്തിയായ വാദിക്കുന്ന പരിസ്ഥിതിവാദികൂടിയാണ്‌ ഈ ബോണ്ട്‌ താരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :