പണക്കാരില്‍ കിഡ്മാന്‍ ഒന്നാമത്

സിഡ്നി| WEBDUNIA|
ഹോളീവുഡിലെ ഓസ്ട്രേലിയന്‍ സുന്ദരി നിക്കോളാസ് കിഡ്മേന്‍റെ പണ സഞ്ചി നിറഞ്ഞു കവിയുകയാണ്. കഴിഞ്ഞ 12 മാസങ്ങള്‍ കൊണ്ട് അവര്‍ 20 ദശലക്ഷം ഡോളര്‍ സമ്പാദ്യമുണ്ടാക്കിക്കഴിഞ്ഞു.

ഓസ്ട്രേലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ പണക്കാരിയായി ബിസ്സിനെസ്സ് റിവ്യൂ മാസിക നിക്കോളാസ് കിഡ്മാനെ ചൂണ്ടിക്കാട്ടുന്നു. 150 ദശലക്ഷം യു എസ് ഡോളറാണ് മുന്‍ ഓസ്ക്കാര്‍ ജേതാവും സൂപ്പര്‍ താരം ടോം ക്രൂയിസിന്‍റെ മുന്‍ ഭാര്യയുമായ അവരുടെ മൊത്തം സമ്പാദ്യം.

മാത്രമല്ല ഓസ്ട്രേലിയയില്‍ 40 വയസ്സില്‍ താഴ്ന്നവരില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക വരുമാനം ഉണ്ടാക്കുന്നവരില്‍ നാലാം സ്ഥാനത്താണ് നിക്കോളാസ് കിഡ്മാന്‍.

2001 ല്‍ ടോം ക്രൂയിസുമായി വിവാഹ ബന്ധം വേര്‍പെടൂത്തിയ അവര്‍ പാട്ടുകാരന്‍ കീത്ത് അര്‍ബനെ വിവാഹം ചെയ്തിരുന്നു.

കീത്ത് അര്‍ബനുമായുള്ള അവരുടെ വിവാഹം പോലും പണമൊഴുക്കിയാണ് നടത്തിയത് . വിവാഹ വസ്ത്രങ്ങള്‍ക്കും ഒരുക്കങ്ങള്‍ക്കുമായി അവര്‍ ചെലവിട്ടത് 100,000 ഡോളറായിരുന്നു.

മറ്റൊരു 100.000 അവര്‍ അതിഥി സല്‍ക്കാരത്തിനായും ചെലവിട്ടു. വിവാഹത്തിനു മുമ്പ് ജന്മസ്ഥലമായ സിഡ്‌നിയില്‍ ഒരു അപ്പാര്‍ട്ട്‌മെന്‍റ് നാലു ദശലക്ഷം ഡോളറിനു വാങ്ങിയതും വാര്‍ത്തയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :