‘മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍‘ വിന്‍ഡ്‌സ് ഓഫ് ചേഞ്ച് ആകും

WEBDUNIA| Last Modified ഞായര്‍, 16 ജനുവരി 2011 (16:34 IST)
ബുക്കര്‍പ്രൈസ് നേടിയ സല്‍മാന്‍ റുഷ്ദിയുടെ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ എന്ന നോവല്‍ സിനിമയാകുന്നു. നോവലിനെ അടിസ്ഥാനമാക്കി സിനിമയൊരുക്കുന്നത് ദീപാമേത്തയാണ്. സിനിമയാകുമ്പോള്‍ നോവലിന്‍റെ പേര് വിന്‍ഡ്‌സ് ഓഫ് ചേഞ്ച് എന്നായി മാറും. ശ്രീലങ്കയില്‍ അടുത്തമാസം ചിത്രീകരണം ആരംഭിക്കും. ഇര്‍ഫാന്‍ഖാന്‍, രാഹുല്‍ ബോസ്, നന്ദിതാദാസ്, ഷബാനാആസ്മി, സോഹ അലിഖാന്‍ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :